19 April Friday

ചെറായി പൂരം: ഇന്നും നാളെയും ഗതാഗതനിയന്ത്രണം

വെബ് ഡെസ്‌ക്‌Updated: Sunday Feb 5, 2023

വൈപ്പിൻ
ചെറായി ഗൗരീശ്വരം ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ഞായർ പകൽ മൂന്നുമുതൽ രാത്രി എട്ടുവരെയും തിങ്കൾ രാവിലെ ഒമ്പതുമുതൽ പകൽ ഒന്നുവരെയും മൂന്നുമുതൽ എട്ടുവരെയും ഗതാഗതനിയന്ത്രണം ഉണ്ടാകുമെന്ന് മുനമ്പം പൊലീസ് അറിയിച്ചു.

കൊടുങ്ങല്ലൂർ ഭാഗത്തുനിന്ന് മാല്യങ്കര പാലംവഴി വരുന്ന, എറണാകുളം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ മാണി ബസാറിൽനിന്ന് വലത്തോട്ടുതിരിഞ്ഞ് ഐആർ വളവ് പുലിമുട്ട് ബീച്ച് റോഡ് വഴിപള്ളത്താംകുളങ്ങരയിലെത്തി ഇടത്തോട്ട് തിരിഞ്ഞുപോകണം. എറണാകുളത്തുനിന്ന്‌ കൊടുങ്ങല്ലൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾക്കും ഇതേ റൂട്ട് ഉപയോഗിക്കാം.

വൈപ്പിൻ ഭാഗത്തുനിന്ന്‌ പറവൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾക്ക്‌ പള്ളത്താംകുളങ്ങരനിന്ന്‌ ഇതേ റൂട്ടിലൂടെ യാത്ര ചെയ്ത്‌ ചെറായി ബീച്ച് ജങ്ഷനിൽനിന്ന് തിരിഞ്ഞ് ചെറായി ദേവസ്വംനട വഴി പോകാം. പറവൂർ ഭാഗത്തുനിന്ന്‌ വൈപ്പിനിലേക്കുള്ള വലിയ വാഹനങ്ങൾ ദേവസ്വംനടയിൽനിന്ന് വലത്തോട്ടുതിരിഞ്ഞ് ചെറായി ബീച്ചിൽ എത്തി ഇടത്തോട്ടുതിരിഞ്ഞ് പള്ളത്താംകുളങ്ങര വഴി പോകണം.

പറവൂർ ഭാഗത്തുനിന്ന്‌ വൈപ്പിൻ ഭാഗത്തേക്ക് പോകുന്ന കാറുകളും ഇരുചക്രവാഹനങ്ങളും ചെറായി പാലം കഴിഞ്ഞ് പള്ളി സ്റ്റോപ്പിൽനിന്ന് ഇടത്തോട്ടുതിരിഞ്ഞ് കൈരളി റോഡ് വഴി ഗൗരീശ്വരത്തോ മനയത്തുകാട് വഴിയോ അയ്യമ്പിള്ളി സംസ്ഥാനപാതയിൽ എത്തി ഇടത്തോട്ടുതിരിഞ്ഞ് യാത്ര തുടരാവുന്നതാണ്.
ഗതാഗതം തിരിച്ചുവിടുന്ന ഇടറോഡുകളിൽ പാർക്കിങ് നിയന്ത്രണം ഉണ്ടാകും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top