04 December Monday

ചങ്ങനാശേരി നഗരസഭ: തോറ്റ ബിജെപി സ്ഥാനാർഥിയുടെ ഹർജി കോടതി തള്ളി

വെബ് ഡെസ്‌ക്‌Updated: Tuesday Sep 19, 2023

ചങ്ങനാശേരി > ചങ്ങനാശ്ശേരി നഗരസഭ 20 -ാം വാർഡിലെ തെരഞ്ഞെടുപ്പ് അസ്ഥിരപ്പെടുത്താൻ ബിജെപി സ്ഥാനാർത്ഥി നൽകിയ ഹർജി കോടതി തള്ളി.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് 2020 നവംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ ചങ്ങനാശ്ശേരി നഗരസഭാ 20 -ാം വാർഡിൽ നിന്ന് മത്സരിച്ച് വിജയിച്ച സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റംഗവും മുൻ നഗരസഭാ ചെയർപേഴ്‌സണുമായിരുന്ന കൃഷ്‌ണകുമാരി രാജശേഖരന്റെ തെരഞ്ഞെടുപ്പ് അസ്ഥിരപ്പെടുത്തണമെന്ന് കാണിച്ച് എതിർ സ്ഥാനാർത്ഥിയായിരുന്ന ബിജെപി സ്ഥാനാർത്ഥി ശാന്തി മുരളീധരൻ ഫയൽ ചെയ്‌ത കേസിലാണ്  ഉത്തരവ്‌.

തെരഞ്ഞെടുപ്പ് അസ്ഥിരപ്പെടുത്തുന്നതിന് മതിയായ കാരണങ്ങളോ രേഖകളോ ഹാജരാക്കുന്നതിന് ഹർജിക്കാരിക്ക് കഴിയാതെ വന്നിട്ടുള്ളതാണെന്ന് കോടതി നിരീക്ഷിച്ചു. വരണാധികാരി ഉൾപ്പെടെയുള്ള സാക്ഷികളെ കേസിൽ വിസ്‌തരിച്ചിരുന്നതും മൊഴി രേഖപ്പെടുത്തിയിരുന്നതുമാണ്. കൃഷ്‌ണ കുമാരി രാജശേഖരനുവേണ്ടി അഡ്വ. ഇ എ സജികുമാർ കോടതിയിൽ ഹാജരായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top