28 March Thursday

ഭാര്യയും മൂത്ത മകളും മകനും ചേര്‍ന്ന് ഉമ്മന്‍ചാണ്ടിക്ക് ചികിത്സ നിഷേധിക്കുന്നു: സഹോദരന്‍

വെബ് ഡെസ്‌ക്‌Updated: Monday Feb 6, 2023

കോട്ടയം> മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ചികിത്സ നിഷേധിക്കുന്നുവെന്ന ഗുരുതര ആരോപണവുമായി സഹോദരന്‍. കുടുംബത്തിനെതിരെയാണ് സഹോദരന്‍ അലക്‌സാണ്ടര്‍ ചാണ്ടിയുടെ ആരോപണം.

മകന്‍ ചാണ്ടിയും മൂത്ത മകളുമാണ് ചികിത്സ നല്‍കേണ്ടെന്ന് പറയുന്നത്. മഞ്ഞളുവെള്ളം കലക്കിക്കൊടുത്ത് ചേട്ടനെ ബുദ്ധിമുട്ടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.മാധ്യമങ്ങളിലൂടെയായിരുന്നു പ്രതികരണം.

'മുന്‍പ് ഉമ്മന്‍ചാണ്ടിയെ ന്യൂയോര്‍ക്കില്‍ കൊണ്ടുപോയിരുന്നു. എന്റെ മകന്‍ അവിടെയുണ്ടായിരുന്നു. അവനെ അറിയിച്ചിരുന്നു. അവനും ന്യൂയോര്‍ക്കില്‍ ചെന്നു. രോഗത്തിന്റെ ആരംഭമാണ്. കുരുമുളകിന്റെ വലിപ്പം പോലുമില്ല, കരിച്ചുകളഞ്ഞാല്‍ മതിയെന്നാണ് ഡോക്ടര്‍ പറഞ്ഞത്. അരമണിക്കൂര്‍ കൊണ്ട് ചികിത്സ നടത്താമെന്നും പറഞ്ഞു. ഉമ്മന്‍ചാണ്ടിയുടെ മകളും എന്റെ മകനുമെല്ലാം ഓപറേഷന്‍ നടത്താമെന്നു പറഞ്ഞു. എന്നാല്‍,  മകന്‍ ചാണ്ടി അമ്മയെ വിളിച്ചു ചികിത്സ തുടങ്ങാന്‍ പോകുകയാണെന്ന് പറയുകയും, അമ്മ ചേട്ടന്റെ അടുത്ത് ഫോണ്‍ കൊടുക്കാന്‍ പറഞ്ഞ്, ചെക്കപ്പിനു പോയതല്ലേ, ഓപറേഷന്‍ വേണ്ടെന്ന്  അദ്ദേഹത്തോട് പറഞ്ഞുവെന്നും അലക്സാണ്ടര്‍ ചാണ്ടി ആരോപിച്ചു.

'ആരോടും വൈരാഗ്യമില്ല , എന്നാല്‍ ചികിത്സ നടക്കണം. ചികിത്സ നടക്കാത്ത സാഹചര്യം വന്നു. ആശുപത്രിയില്‍ പോകും, പക്ഷെ ചികിത്സ നടത്തില്ല. വേണ്ടെന്ന് പറഞ്ഞ് പോരും'- അദ്ദേഹം വിശദീകരിച്ചു

'ഉമ്മന്‍ചാണ്ടി ആദ്യമൊന്നും കൂട്ടാക്കിയിരുന്നില്ല. പിന്നീട് ഇവരുടെ കരച്ചിലും ബഹളവും കാരണം വഴങ്ങുകയായിരുന്നു. ജര്‍മനിയില്‍ പോയപ്പോഴും ചികിത്സ വേണമെന്ന് അവര്‍ സമ്മതിച്ചിരുന്നില്ല. ചികിത്സ വേണമെന്നു പറയുന്ന സമയത്ത് തിരിച്ചുപോരുകയാണ് ചെയ്യുന്നത്'.

'ഇളയ മകന്‍ ചാണ്ടിയും മൂത്ത മകളുമാണ് ചികിത്സ തടയുന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് അതിനനുസരിച്ച് പ്രവര്‍ത്തിക്കണം. ഇത് കുടുംബ തര്‍ക്കമല്ല. അവരോട് വളരെ യോജിപ്പാണ്‌. പരാതി പിന്‍വലിക്കണമെന്ന് പെങ്ങള്‍ പറഞ്ഞിരുന്നു. ഞാന്‍ പിന്‍വലിക്കില്ലെന്ന് പറഞ്ഞു'.

തനിക്ക് വിലക്കുള്ളതിനാല്‍ കോണ്‍ഗ്രസില്‍നിന്നും ആരെങ്കിലും വിളിച്ച് ബന്ധപ്പെട്ടിരുന്നോ എന്ന ചോദ്യത്തിന് മറുപടിപറയാന്‍ അദ്ദേഹം തയ്യാറായില്ല.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top