19 April Friday

കണ്ണൂരില്‍ മത്സ്യവ്യാപാരിയെ കുത്തിയ ക്വട്ടേഷന്‍ സംഘത്തിന്റെ കാര്‍ കണ്ടെത്തി

വെബ് ഡെസ്‌ക്‌Updated: Tuesday Jan 18, 2022

മുണ്ടേരിയില്‍ ഉപേക്ഷിക്കെപെട്ട നിലയില്‍ കണ്ടെത്തിയ കാര്‍

കണ്ണൂര്‍> കണ്ണൂര്‍ ബേക്കലില്‍ മത്സ്യവ്യാപാരിയെ കുത്തിയ ക്വട്ടേഷന്‍ സംഘം സഞ്ചരിച്ച കാര്‍ അന്വേഷണ സംഘം കണ്ടെത്തി. മുണ്ടേരി പടന്നോട്ട് മൊട്ടക്ക് സമീപം ഷൈനാ നിവാസില്‍ ഭാസ്‌ക്കരന്റെ വീട്ടുമുറ്റത്താണ് കാര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.

ചൊവ്വാഴ്ച രാവിലെ കാഞ്ഞങ്ങാട് ഡിവൈഎസ്‌പി സുശീല്‍ കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ചക്കരക്കല്‍ സ്റ്റേഷനില്‍ എത്തി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി. കാര്‍ ബേക്കല്‍ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോയി.

ഞായറാഴ്ച രാത്രിയാണ് ഉദുമ കോട്ടികുളത്ത് പാലക്കുന്ന് സ്വദേശിയായ മത്സ്യവ്യാപാരിയും ബോട്ട് ഉടമയുമായ ഹനീഫ എന്ന ചിമ്മിണി ഹനീഫയെ ക്വട്ടേഷന്‍ സംഘം കൊലപ്പെടുത്താന്‍ ശ്രമിച്ചത്. തുടര്‍ന്ന് കെഎല്‍ 14 വൈ 1967 നമ്പര്‍ കാര്‍ വീട്ടുമുറ്റത്ത് ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു.

ഞായറാഴ്ച രാത്രി 11.30 ഓടെ എത്തിയ രണ്ട് പേര്‍ കാറിന് തകരാര്‍ സംഭവിച്ചെന്ന് പറഞ്ഞാണ് ഭാസ്‌ക്കരന്റെ വീട്ട് മുറ്റത്ത് വണ്ടി നിര്‍ത്തിയത്. ഏറെ നേരം കഴിഞ്ഞിട്ടും ആരും തിരിച്ചെത്തായപ്പോള്‍ നടത്തിയ പരിശോധനയില്‍ കാറില്‍ രക്തക്കറയും ആയുധങ്ങളും കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ചക്കരക്കല്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top