29 March Friday

കടല്‍ വില്‍ക്കാനുള്ള നീക്കം കേന്ദ്രം ഉപേക്ഷിക്കണം: ജോസ് കെ മാണി എംപി

വെബ് ഡെസ്‌ക്‌Updated: Wednesday Mar 22, 2023

കോട്ടയം>  ബ്ലൂ ഇക്കോണമി നയം നടപ്പാക്കി വൻകിട കുത്തകകൾക്കും കോർപറേറ്റ് ശക്തികൾക്കും കടൽ വിൽക്കാനുള്ള പദ്ധതി കേന്ദ്രസർക്കാർ ഉപേക്ഷിക്കണമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എംപി ആവശ്യപ്പെട്ടു.

നയം നടപ്പായാൽ രാജ്യത്തെ ഒന്നരക്കോടി മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാർഗമായ മത്സ്യബന്ധനമേഖല പൂർണമായും വൻകിടക്കാർ കൈയേറും. ഇത് സമുദ്രത്തിലെ മത്സ്യസമ്പത്തിൽ ഗണ്യമായ കുറവ് വരുത്തും. മത്സ്യത്തൊഴിലാളികൾ പട്ടിണിയിലാകും. തീരദേശമേഖല പൂർണമായും കുത്തകകൾക്ക് കൈമാറുന്നതാണ് നയത്തിലെ പല വ്യവസ്ഥകളുമെന്നും ജോസ് കെ മാണി പറഞ്ഞു.

കേരളാ മത്സ്യത്തൊഴിലാളി കോൺഗ്രസ് എം സംസ്ഥാനതല രൂപീകരണ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബേബി മാത്യു അധ്യക്ഷനായി. തിരുവനന്തപുരം മേഖല കോർഡിനേറ്ററായി ഫോർജിയോ റോബർട്ടിനെയും കൺവീനർമാരായി അഡ്വ. ഐവിൻ ഗാൻഷ്യസ്, സന്തോഷ് ഷൺമുഖൻ എന്നിവരെയും എറണാകുളം മേഖല കോർഡിനേറ്ററായി ജോസി പി തോമസ്‌, കൺവീനർമാരായി പി കെ രവി, സജി ഫ്രാൻസിസ്‌ എന്നിവരെയും തെരഞ്ഞെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top