16 April Tuesday

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി; കേന്ദ്രസര്‍ക്കാര്‍ കുടിശിക അനുവദിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Jul 1, 2022

തിരുവനന്തപുരം> മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ മെറ്റീരിയല്‍ ഇനത്തിലും ഭരണച്ചിലവ് ഇനത്തിലുമുണ്ടായിരുന്ന 583.42 കോടിയുടെ കുടിശിക കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ അറിയിച്ചു. സംസ്ഥാന സര്‍ക്കാരും മന്ത്രിയും കേന്ദ്രസര്‍ക്കാരില്‍ നിരന്തരമായി ചെലുത്തിയ സമ്മര്‍ദ്ദത്തിന്റെ ഫലമായാണ് തുക അനുവദിച്ചത്.

 കുടിശിക അനുവദിക്കാതെ നിഷേധാത്മക നിലപാട് കേന്ദ്രം തുടരുന്നതിനാല്‍, പദ്ധതി നടത്തിപ്പില്‍ വലിയ ബുദ്ധിമുട്ട് നേരിട്ടിരുന്നു. നിരന്തര സമ്മര്‍ദ്ദങ്ങളുടെയും ചര്‍ച്ചകളുടെയും ഒടുവിലാണ് കേന്ദ്രം കേരളത്തിന്റെ ആവശ്യത്തിന് വഴങ്ങിയത്. സംസ്ഥാനത്തിന്റെ വിഹിതവും ചേര്‍ത്ത് തുക പദ്ധതി നടത്തിപ്പിനായി കൈമാറും.

മെറ്റീരിയല്‍ വിഭാഗത്തില്‍ 510.35 കോടിയും ഭരണച്ചിലവ് ഇനത്തില്‍ 73.06 കോടിയുമാണ് അനുവദിച്ചത്. ഇതില്‍ 285.63 കോടി രൂപ 2021-22 സാമ്പത്തിക വര്‍ഷത്തിലെ കുടിശികയാണ്. കുടിശിക മൂലമുള്ള പ്രശ്‌നങ്ങള്‍ നിരവധി തവണയാണ് മന്ത്രി കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തിയത്. തൊഴിലുറപ്പ് പദ്ധതിയില്‍ രാജ്യത്തിന് തന്നെ മാതൃകയാകുന്ന രീതിയിലാണ് കേരളം മുന്നോട്ടുപോകുന്നതെന്ന് മന്ത്രി പറഞ്ഞു

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top