19 April Friday

യുപിഎ ഭരിക്കുമ്പോള്‍ സര്‍ക്കാര്‍ പദ്ധതികളില്‍ സിഡിപിക്യു നിക്ഷേപിച്ചിട്ടില്ലെ; എന്തെല്ലാം പുകമറയാണ് കോണ്‍ഗ്രസ് സൃഷ്ടിക്കുന്നത്‌: എം സ്വരാജ്

വെബ് ഡെസ്‌ക്‌Updated: Tuesday May 28, 2019

തിരുവനന്തപുരം> ലണ്ടണ്‍ സ്‌റ്റോക് എക്‌സ്‌ചേഞ്ചില്‍ പ്രധാനമന്ത്രി പിണറായി വിജയന്‍, എന്ന തരത്തില്‍ സ്വകാര്യ മലയാള ചാനല്‍ വാര്‍ത്ത നല്‍കിയെന്നും അതൊരു പിശകാണെങ്കിലും അതിനു പിന്നിലുള്ള ബോധം മറ്റൊന്നാണെന്നും എംഎല്‍എ എം സ്വരാജ്. സ്‌റ്റോക് എക്‌സ്‌ചേഞ്ചില്‍  പ്രധാനമന്ത്രിയോ കേന്ദ്രമന്ത്രിമാരോ മാത്രമെ വരു എന്ന ബോധം വാര്‍ത്ത തയ്യാറാക്കിയ ആളെ സ്വാധീനിച്ചിട്ടുണ്ടാകും എന്നും സ്വരാജ് നിയമസഭയില്‍ വിശദീകരിച്ചു.

കേരളത്തിന്റെ മുഖ്യമന്ത്രി ലണ്ടണില്‍ പോയതില്‍ കോണ്‍ഗ്രസിന് പ്രയാസം. നിതിന്‍ ഗഡ്കരി പോയാല്‍ നിങ്ങള്‍ക്ക് പ്രയാസമില്ല. എന്തെല്ലാം പുകമറയാണ് സൃഷ്ടിക്കുന്നതെന്നും സ്വരാജ് ചോദിച്ചു. മസാലബോണ്ടുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകായായിരുന്നു  അദ്ദേഹം

സിഡിപിക്യു തട്ടിപ്പ് കമ്പനിയാണെന്ന് നിങ്ങള്‍ക്കാരോപണമുണ്ടോ? എന്തൊരു അന്യായമാണ് കേരളത്തോട് കോണ്‍ഗ്രസ് പറയുന്നത്. സിഡിപിക്യു മസാല ബോണ്ടില്‍ പണം നിക്ഷേപിച്ചത്‌ കേരളത്തിനഭിമാനമാണ്‌. ലണ്ടണിലെ ഹിത്രു എയര്‍പോര്‍ട്ടിന്റെ നിക്ഷേപകര്‍, അസ്‌ത്രേലിയയിലെ ബ്രിസ്‌ബേന്‍ തുറമുഖത്തിന്റെ നിക്ഷേപകര്‍ എന്നിവരൊക്കെ ആരായിരുന്നു ?. യുപിഎ ഭരിക്കുമ്പോള്‍ രാജ്യത്തിന്റെ സര്‍ക്കാര്‍ പദ്ധതികളില്‍ സിഡിപിക്യു നിക്ഷേപിച്ചിട്ടില്ലെ?

 റിസര്‍വ് ബാങ്കിന്റെ നിയമം അനുസരിച്ച് പ്രവര്‍ത്തിക്കുന്ന നിരവധി സ്ഥാപനങ്ങളില്‍ സിഡിപിക്യുയുടെ നിക്ഷേപമുണ്ട്.എസ്എന്‍സി ലാവ്‌ലിന്റെ മോധാവിയായ ക്ലോസ് ട്രെന്റലും മുന്‍ പ്രധാനമന്ത്രി ഇന്ധിരാഗാന്ധിയും ഒരുമിച്ച് നില്‍ക്കുന്ന ചിത്രം ഇടുക്കി അണക്കെട്ടിന്റെ പവര്‍ ഹൗസില്‍ ഫ്രെയിം ചെയ്ത് വച്ചിട്ടുണ്ടെന്നും സ്വരാജ് പറഞ്ഞു
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top