25 April Thursday

അതിഥി തൊഴിലാളികള്‍ക്ക് വ്യാജ സന്ദേശം: ഒരു യൂത്ത്‌ കോണ്‍ഗ്രസ് നേതാവ് കൂടി അറസ്റ്റില്‍

വെബ് ഡെസ്‌ക്‌Updated: Monday Mar 30, 2020

നിലമ്പൂര്‍> അതിഥി തൊഴിലാളികളെ കബളിപ്പിച്ച സംഭവത്തില്‍ മറ്റൊരു   യൂത്ത്‌ കോണ്‍ഗ്രസ് നേതാവ് കൂടി പിടിയില്‍. നിലമ്പൂരില്‍ നിന്ന് ഉത്തരേന്ത്യയിലേയ്ക്ക് ട്രെയിനുണ്ടെന്ന് വ്യാജപ്രചരണം നടത്തിയ സംഭവത്തിലാണ് ഒരു   യൂത്ത്‌ കോണ്‍ഗ്രസ് നേതാവിനെ കൂടി പൊലീസ് അറസ്റ്റ് ചെയ്തത്.

 യൂത്ത് കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡന്റ് ഷെരീഫാണ്  പിടിയിലായത്. വ്യാജ പ്രചരണം നടത്തി അതിഥി തൊഴിലാളികളെ കബളിപ്പിച്ച കേസില്‍ എടവണ്ണ യൂത്ത് കോണ്‍ഗ്രസ്  മണ്ഡലം സെക്രട്ടറി സാകിര്‍ തുവ്വക്കാടിനെ  ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് മുന്‍ മണ്ഡലം പ്രസിഡന്റും അറസ്റ്റിലായത്.

സാമൂഹ്യ മാധ്യമങ്ങളില്‍ ഇവര്‍ പ്രചരിപ്പിച്ച സന്ദേശത്തെ തുടര്‍ന്ന് നിരവധി അതിഥി തൊഴിലാളികള്‍ യോഗം ചേര്‍ന്നിരുന്നു.എടവണ്ണയിലെ വാട്സാപ്പ് ഗ്രൂപ്പുകളിലൂടെയാണ് വ്യാജപ്രചരണം നടത്തിയത്. സാക്കിറിനെതിരെ ഐപിസി 153, കെഎപി 118 തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസെടുത്തിരുന്നു.

വ്യാജ പ്രചരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന്  മലപ്പുറം ജില്ലാ കലക്ടറും എസ്പിയും വ്യക്തമാക്കുകയും ചെയ്തു


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top