25 April Thursday

വിമാനത്തിൽ ബഹളമുണ്ടാക്കുന്നത്‌ ഭീകര പ്രവർത്തനത്തിന്‌ സമാനമായ കുറ്റകൃത്യം

വെബ് ഡെസ്‌ക്‌Updated: Monday Jun 13, 2022

കൊച്ചി> വിമാനത്തിനുള്ളിൽ യൂത്ത്‌കോൺഗ്രസുകാർ നടത്തിയ അതിക്രമം ഏവിയേഷൻ ചട്ടങ്ങൾ പ്രകാരം  ഭീകരപ്രവർത്തനത്തിന്‌ സമാനമായ  കുറ്റകൃത്യം. ജാമ്യമില്ലാ കുറ്റകൃത്യമാണിത്‌. ഇന്ത്യൻ എയർക്രാഫ്റ്റ് റൂൾ (1937), പാർട്ട്- 3, ചട്ടം 23 (എ)  പ്രകാരം വിമാനത്തിൽ മുദ്രാവാക്യം വിളിക്കുകയോ ബഹളം വക്കുകയോ  മറ്റ്‌ യാത്രക്കാർക്ക്‌ ഉപദ്രവം ഉണ്ടാക്കുകയോ ചെയ്‌താൽ ശിക്ഷ ഉറപ്പാണ്‌. ഷെഡ്യൂൾ 6 പ്രകാരം  കഠിനതടവും   പിഴയും അല്ലെങ്കിൽ രണ്ടും കൂടിയോ കുറ്റവാളികൾക്ക്‌ ലഭിക്കാം. വിമാനയാത്രയിൽ നിന്നു വിലക്കും ലഭിക്കാം.  

ഈ നിയമത്തിലെ വ്യോമഗതാഗതത്തിലെ നിയമവിരുദ്ധ ഇടപെടലുകൾ എന്ന ഉപനിയമമാണ്‌  ശിക്ഷ വിശദമാക്കുന്നത്‌. 2018 ൽ നിയമം പരിഷ്‌കരിച്ചിട്ടുമുണ്ട്‌. വിഷയം സംബന്ധിച്ച്‌ പെലറ്റിന്റെ റിപ്പോർട്ട്‌ വാങ്ങിയ ശേഷമാണ് തുടർ നടപടി സ്വീകരിക്കുക. വിമാനത്തിൽ പ്രവേശിച്ചാൽ  പൈലറ്റിന്റെ  നിർദേശം അനുസരിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്‌. അനുവദനീയമല്ലാത്ത ഉപകരണങ്ങൾ കരുതുക, മറ്റു യാത്രക്കാർക്ക്‌ ശല്യം ഉണ്ടാക്കുക, ബഹളമുണ്ടാക്കുക, പൈലറ്റിന്റെയും എയർഹോസ്‌റ്റസിന്റെയും നിർദേശങ്ങൾ ലംഘിക്കുക ഇവയൊക്കെ സുരക്ഷയെ ബാധിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top