10 July Thursday

വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ചു; ശ്രീകാന്ത് വെട്ടിയാറിനെതിരെ ബലാത്സംഗത്തിന്‌ കേസ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Jan 18, 2022

കൊച്ചി > വ്ളോഗറും നടനുമായ ശ്രീകാന്ത് വെട്ടിയാറിനെതിരെ ബലാത്സംഗ കുറ്റത്തിന് എറണാകുളം സെൻട്രൽ പൊലീസ്‌ കേസെടുത്തു. കൊല്ലം സ്വദേശിയായ യുവതിയുടെ പരാതിയിലാണ് കേസ്. വിവാഹ വാഗ്‌ദാനം നൽകി കൊച്ചിയിലെ രണ്ട് ഹോട്ടലുകളിലെത്തിച്ച് പീഡിപ്പിച്ചെന്നാണ്‌ പരാതി. ശ്രീകാന്ത് വെട്ടിയാരെ കണ്ടെത്തുന്നതിനായി പൊലീസ് തെരച്ചിൽ ആരംഭിച്ചു. ഒളിവിലാണെന്നാണ്‌ വിവരം.

‘വിമൻ എഗെയ്‌ൻസ്റ്റ്‌ സെക്ഷ്വൽ ഹരാസ്‌‌മെന്റ്’ എന്ന ഫെയ്‌‌സ്‌ബുക് പേജിലൂടെ ശ്രീകാന്തിനെതിരെ രണ്ടുതവണ മീടൂ വിവാദം ഉയർന്നിരുന്നു. പ്രണയം നടിച്ച് പല ആവശ്യങ്ങൾക്കായി ഉപയോഗിച്ചവരിൽ ഒരാളാണെന്ന്‌ പറഞ്ഞാണ് കുറിപ്പ് പങ്കുവച്ചത്‌. സാമ്പത്തിക ചൂഷണത്തിനു പുറമെ മാനസിക വൈകാരിക ഉപദ്രവങ്ങൾ നേരിട്ടെന്നും കുറിപ്പിൽ ആരോപിച്ചിരുന്നു. യൂട്യൂബ് വ്ളോഗിങിലൂടെയും ട്രോൾ വീഡിയോകളിലൂടെയുമാണ്‌ ശ്രീകാന്ത് വെട്ടിയാർ പ്രശസ്‌തനാകുന്നത്‌. ചില സിനിമകളിലും ചെറിയ വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top