20 April Saturday

നടിയെ ആക്രമിച്ച കേസ്; വിചാരണ നീട്ടണമെന്ന സർക്കാർ ഹർജി സുപ്രീം കോടതി ഇന്ന് പരി​ഗണിക്കും

വെബ് ഡെസ്‌ക്‌Updated: Monday Jan 24, 2022

കൊച്ചി> നടിയെ ആക്രമിച്ച കേസിൽ വിചാരണ നീട്ടണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീം കോടതയിൽ നൽകിയ ഹർജി ഇന്ന് പരി​ഗണിച്ചേക്കും. കേസിൽ പുതിയ വെളിപ്പെടുത്തലുണ്ടായ പശ്ചാത്തലത്തിൽ തുടരന്വേഷണത്തിന് അനുമതി നൽകണമെന്നും സർക്കാരിൻറെ അപ്പീലിലുണ്ട്.

നടിയെ ആക്രമിച്ച കേസിൽ വിചാരണസമയം നീട്ടിനൽകരുതെന്ന്‌ ആവശ്യപ്പെട്ട്‌ പ്രതി ദിലീപും സുപ്രീംകോടതിയെ സമീപിച്ചു. കേസ്‌ തീർപ്പാക്കുന്നത്‌ അനാവശ്യമായി വൈകിക്കാനുള്ള നീക്കമാണിതെന്ന്‌ ദിലീപ്‌ സുപ്രീംകോടതിയിൽ സമർപ്പിച്ച എതിർസത്യവാങ്മൂലത്തിൽ ആരോപിച്ചു. നേരത്തെ സെഷൻസ്‌ ജഡ്‌ജിയുടെ ആവശ്യപ്രകാരം നാലുതവണ വിചാരണസമയം നീട്ടിനൽകിയിരുന്നു. 202 സാക്ഷികളെ വിസ്‌തരിച്ചു. അവസാന സാക്ഷിയായ അന്വേഷണ ഉദ്യോഗസ്ഥന്റെ വിസ്‌താരം 29നു തുടങ്ങാനിരിക്കെ വിചാരണ അട്ടിമറിക്കാനാണ്‌ നീക്കമെന്നും ദിലീപ്‌ അവകാശപ്പെട്ടു.

അതേസമയം അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപ് അടക്കമുള്ള പ്രതികളുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും. കേസിൽ നടൻ ദിലീപിനെ  ക്രൈംബ്രാഞ്ച്‌ ആദ്യദിനം 11 മണിക്കൂർ ആണ് ചോദ്യം ചെയ്‌തത്. ദിലീപിന്റെ സഹോദരൻ അനൂപ്, സഹോദരീഭർത്താവ് സുരാജ്, ഡ്രൈവർ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരെയും കളമശേരിയിലെ  ക്രൈംബ്രാഞ്ച്‌ ഓഫീസിൽ  ആദ്യദിനം ചോദ്യം ചെയ്‌തു.

സംവിധായകൻ പി ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ  രജിസ്‌റ്റർ ചെയ്‌ത കേസിൽ എറണാകുളം ക്രൈംബ്രാഞ്ച് എസ്‌പി എം പി മോഹനചന്ദ്രന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top