13 July Sunday

കലാപാഹ്വാനം: റിജിൽ മാക്കുറ്റിക്കെതിരെ കേസ്‌

വെബ് ഡെസ്‌ക്‌Updated: Sunday Mar 26, 2023

കണ്ണൂർ> സമൂഹ മാധ്യമത്തിൽ കലാപാഹ്വാനം നടത്തിയെന്ന പരാതിയിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റിക്കെതിരെ പൊലീസ് കേസെടുത്തു. രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയിൽ പ്രതിഷേധിച്ച് ഫെയ്‌സ്ബുക്കിൽ പോസ്റ്റിട്ടതിനെ തുടർന്നാണ് നടപടി.

‘ഇതൊരു അന്തിമ പോരാട്ടമാണ്. പ്രവൃത്തിക്കുക അല്ലെങ്കിൽ മരിക്കുക,  ഇതിനപ്പുറം മറ്റെന്ത് വരാൻ, നേതൃത്വം ഭാരത്‌ ബന്ദ് പ്രഖ്യാപിക്കണം. രാജ്യത്തെ തെരുവുകൾ കലുഷിതമാക്കണം’ എന്നിങ്ങനെയായിരുന്നു പോസ്‌റ്റ്‌. ഇത് കലാപാഹ്വാനമാണെന്ന്‌ ആരോപിച്ച് ബിജെപി പ്രവർത്തകരാണ് കണ്ണൂർ ടൗൺ  പൊലീസിൽ പരാതി നൽകിയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top