19 April Friday

പൊലീസിനെതിരെ അക്രമം: ടി സിദ്ദിഖ് എംഎൽഎയുടെ ഗൺമാനെതിരെ കേസ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Jun 28, 2022

കൽപ്പറ്റ> യുഡിഎഫുകാർക്കൊപ്പം ചേർന്ന്‌ പൊലീസിനെ മർദിച്ച സംഭവത്തിൽ ടി സിദ്ദിഖ് എംഎൽഎയുടെ ഗൺമാനെതിരെ കേസെടുത്തു. ജില്ലാ പൊലീസ്‌ ഹെഡ്‌ക്വാർട്ടറിലെ സ്‌മിബിനെതിരെയാണ്‌ കൽപ്പറ്റ പൊലീസ്‌ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തത്‌.

ഐപിസി 142, 143, 146,137, 149 വകുപ്പുകൾ പ്രകാരമാണ്‌ കേസ്‌. ഗൂഡാലോചന, ആറ്‌ മാസത്തിൽ കൂടുതൽ തടവ്‌ ശിക്ഷ  ലഭിക്കുന്ന വിധത്തിൽ  സംഘം ചേർന്ന്‌ അക്രമം നടത്തുക, പൊലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തുക തുടങ്ങിയ വകുപ്പുകളാണിത്‌. അക്രമത്തെ തുടർന്ന്‌ സ്‌മിബിൻ സസ്‌പെൻഷനിലാണ്‌.

അക്രമം നടത്തുന്ന യുഡിഎഫ്‌ പ്രവർത്തകരെ  തടഞ്ഞ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ സ്‌മിബിൻ കൈയ്യേറ്റം ചെയ്‌തു. ഒരു പൊലീസുകാരന്റെ  കോളറിന്‌ പിടിച്ച്‌ തള്ളിമറ്റുകയും മറ്റൊരു പൊലീസുകാരന്റെ ലാത്തി പിടിച്ചുവാങ്ങുകയും ചെയ്‌തു. ഈ ദൃശ്യങ്ങൾ വിവിധ ചാനലുകളിൽ  വന്നതിനെ തുടർന്ന്‌ വകുപ്പുതല നടപടി സ്വീകരിച്ചിരുന്നു. എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌ത്‌ കേസെടുത്തതോടെ ഇയാളെ ഉടൻ  അറസ്‌റ്റ്‌ ചെയ്യും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top