19 April Friday

വേദിയിൽ പെൺകുട്ടിക്ക് അപമാനം; സമസ്‌ത നേതാവിനെതിരെ കേസ്

വെബ് ഡെസ്‌ക്‌Updated: Thursday May 12, 2022

തിരുവനന്തപുരം > വേദിയിൽ പെൺകുട്ടിയെ വിലക്കിയ സംഭവത്തിൽ സമസ്‌ത സെക്രട്ടറി എം ടി അബ്‌ദുല്ല മുസ്‌ലിയാർക്കെതിരെ കേസ്. ബാലാവകാശ കമ്മിഷൻ സ്വമേധയാ ആണ് കേസെടുത്തത്. സംഭവത്തിൽ അബ്‌ദുല്ല മുസ്‌ലിയാർക്കും പെരിന്തൽമണ്ണ സിഐക്കും കമീഷൻ നോട്ടീസയച്ചു. മലപ്പുറം ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ കമീഷണറോടും വിശദീകരണം തേടി. ഈ മാസം 25 ന് നേരിട്ട് വിശദീകരണം നൽകാനാണ് കമ്മീഷൻ നിർദേശിച്ചിരിക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top