16 July Wednesday

ദേശീയ പാതയിലെ കുഴിയില്‍ വീണ് മരണം; കരാര്‍ കമ്പനിക്കെതിരെ കേസെടുത്തു

വെബ് ഡെസ്‌ക്‌Updated: Monday Aug 8, 2022

കൊച്ചി> നെടുമ്പാശേരിയിൽ  ദേശീയ പാതയിലെ കുഴിയില്‍ വീണ് യുവാവ് മരിച്ച സംഭവത്തില്‍ കരാര്‍ കമ്പനിക്കെതിരെ പൊലീസ് കേസെടുത്തു.  മനപ്പൂര്‍വ്വമല്ലാത്ത നരഹത്യക്കുറ്റം ചുമത്തിയാണ് കേസെടുത്തത്. കമ്പനി അറ്റകുറ്റപ്പണി നടത്തുന്നതില്‍ വീഴ്ച വരുത്തിയതായി കണ്ടെത്തി. സ്‌കൂട്ടര്‍ യാത്രികനായ എറണാകുളം മാഞ്ഞാലി മനയ്ക്കപ്പടി സ്വദേശി ഹാഷിം റോഡിലെ കുഴിയില്‍ വീണാണ് മരിച്ചത്. 

അതേസമയം  ഹാഷിമിനെ ഇടിച്ച വാഹനം കണ്ടെത്താന്‍ അന്വേഷണം തുടരുന്നുണ്ട്.സ്കൂട്ടർ കുഴിയിൽവീണ് തെറിച്ചുവീണ ഹാഷിമിന്റെ ശരീരത്തിലുടെ ലോറി കയറിയിറങ്ങുകയായിരുന്നു. ഹെെക്കോടതി ഇടപെടലിനെ തുടർന്ന് ദേശീയപാത അധികൃതർ ഈ ഭാഗത്തെ കുഴിയടച്ചിരുന്നു. നെടുമ്പാശേരി സ്കുളിന് മുന്നിലെ വളവിൽ വെള്ളിയാഴ്ച രാത്രിയായിരുന്നു അപകടം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top