05 December Tuesday

കാര്‍ട്ടൂണിനൊപ്പം ഹാസ്യസാഹിത്യത്തിലും മുദ്ര പതിപ്പിച്ച പ്ര​ഗത്ഭന്‍ : മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Saturday Sep 30, 2023


തിരുവനന്തപുരം
ഹാസ്യസാഹിത്യ, കാർട്ടൂൺ രംഗങ്ങളിൽ ഒരുപോലെ വ്യക്തിമുദ്ര പതിപ്പിച്ച പ്രഗത്ഭനാണ് കാർട്ടൂണിസ്റ്റ് സുകുമാറെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നർമകൈരളിയുടെ സാരഥിയായുള്ള അദ്ദേഹത്തിന്റെ സേവനങ്ങൾ എടുത്തുപറയേണ്ടതാണ്. വിദ്വേഷത്തിന്റെ സ്‌പർശമില്ലാത്ത നർമമധുരമായ വിമർശം സുകുമാറിനെ വ്യത്യസ്‌തനാക്കി. നിശിതമായ വിമർശം കാർട്ടൂണിലൂടെ നടത്തുമ്പോഴും വ്യക്തിപരമായ കാലുഷ്യം കലരാതിരിക്കാൻ ശ്രദ്ധിച്ചു. ഹാസ്യസാഹിത്യ രംഗത്ത് വിലപ്പെട്ട സംഭാവനകൾ നൽകിയ അദ്ദേഹത്തിന്റെ വിയോ​ഗം കേരളത്തിന്റെ സാംസ്കാരിക രംഗത്തിന് കനത്ത നഷ്ടമാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top