20 April Saturday

പ്രളയക്കെടുതിയില്‍പ്പെട്ടവര്‍ക്കു പുറമെ ഭൂരഹിതരായ 2000 കുടുംബത്തിനുകൂടി ‘കെയർ ഹോം’ ഫ്ലാറ്റുകൾ

സ്വന്തം ലേഖകൻUpdated: Friday Jun 7, 2019

തിരുവനന്തപുരം > പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക‌് സഹകരണ സംഘങ്ങൾ മുഖേന വീട‌് നിർമിച്ചുനൽകുന്ന ‘കെയർ ഹോം’ പദ്ധതിയിൽ  2000 കുടുംബത്തിനുകൂടി ഫ്ലാറ്റുകൾ നിർമിച്ചുനൽകും. ഭൂരഹിതർക്കാണ‌് ഫ്ലാറ്റ‌് നിർമിച്ച‌് നൽകുന്നത‌്. ഇതിനായി എല്ലാ ജില്ലയിലും സർക്കാർ സ്ഥലം നിർദേശിച്ചിട്ടുണ്ടെന്ന‌് സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. സഹകരണവകുപ്പ‌് ഉദ്യോഗസ്ഥരും സാങ്കേതിക വിദഗ‌്ധരും അടങ്ങുന്ന സംഘം പരിശോധന നടത്തി അനുയോജ്യമായ സ്ഥലം കണ്ടെത്തി ഫ്ലാറ്റ‌് നിർമാണം ആരംഭിക്കും.

കെയർ ഹോം പദ്ധതിയിൽ 4000 വീടിന്റെ നിർമാണമാണ‌് സഹകരണവകുപ്പ‌് ലക്ഷ്യമിട്ടിരുന്നത‌്. ഇതിൽ ആദ്യഘട്ടത്തിൽ 2040 വീടിന്റെ നിർമാണം ഏറ്റെടുത്തു. 1500ൽപരം വീട‌് ഗുണഭോക്താക്കൾക്ക‌് കൈമാറി. ശേഷിക്കുന്ന വീടുക‌ളുടെ നിർമാണം പുരോഗമിക്കുന്നു. മുഴുവൻ വീടും ഈ മാസം 30നകം പൂർത്തീകരിച്ച‌് ഗുണഭോക്താക്കൾക്ക‌് കൈമാറാനാണ‌് ലക്ഷ്യമിട്ടിട്ടുള്ളതെന്ന‌് മന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top