13 September Saturday

കാസർകോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Mar 12, 2023

കാസർകോട്> കാസർകോട് പുല്ലൊടിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. പൊയ്‌നാച്ചി സ്വദേശികളായ കുടുംബം സഞ്ചരിച്ചിരുന്ന കാറിനാണ് തീ പിടിച്ചത്. കാറിലുണ്ടായിരുന്ന യാത്രക്കാരായ അഞ്ച് പേരും രക്ഷപെട്ടു.

ഞായറാഴ്ച രാവിലെ 11.30 ഓടെയാണ് അപകടം. കാറിൽ നിന്ന് പുകയുയരുന്നത് തുടക്കത്തിലെ ശ്രദ്ധയിൽപ്പെട്ടതിനാലാണ് വലിയ അപകടം ഒഴിവായത്. അഗ്‌നിരക്ഷാ സേനയെത്തുന്നതിന് മുമ്പ് തന്നെ കാർ പൂർണമായി കത്തിനശിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top