23 April Tuesday

പാലായില്‍ പെണ്‍കുട്ടിയെ കാര്‍ ഇടിച്ചുതെറിപ്പിച്ച് നിർത്താതെ പോയി

വെബ് ഡെസ്‌ക്‌Updated: Wednesday Jan 18, 2023

കോട്ടയം> പാലായിൽ കാൽനട യാത്രികയായ യുവതിയെ കാർ ഇടിച്ച് തെറിപ്പിച്ചു. കടുത്തുരുത്തി ആയാംകുടി സ്വദേശി സ്‌നേഹ ഓമനക്കുട്ടനാണ് പരിക്കേറ്റത്.

ചൊവ്വാഴ്‌ച ഉച്ചയ്‌ക്ക് ബൈപ്പാസില്‍ മരിയന്‍ ജങ്ഷനു സമീപമായിരുന്നു അപകടം. യുവതി തെറിച്ച് നിലത്ത് വീണിട്ടും കാർ നിർത്താതെ പോയി. അപകടത്തിൽ യുവതിയുടെ കൈക്ക് പൊട്ടലുണ്ട്. അപകടത്തിന്റെ സിസിടിവി ദൃശ്യം പുറത്ത് വന്നിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top