25 April Thursday

പത്തനംതിട്ടയിൽ കാർ തോട്ടിലേക്ക്‌ മറിഞ്ഞ്‌ അച്ഛനും 2 മക്കളും മരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Aug 1, 2022

പത്തനംതിട്ട > തിരുവല്ല വെണ്ണിക്കുളം കല്ലുപാലത്തില്‍ നിന്ന് കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് അച്ഛനും 2 പെൺമക്കളും മരിച്ചു. ഇടുക്കി കുമളി ചക്കുളം സ്വദേശികളായ പാസ്റ്റർ ചാണ്ടി മാത്യു, മക്കളായ ഫെബ ചാണ്ടി, ബ്ലെസി ചാണ്ടി എന്നിവരാണ് മരിച്ചത്.സ്വകാര്യ ബസിനെ  മറികടക്കാൻ ശ്രമിക്കുന്നതിനിടെ  കാര്‍ തോട്ടിലേയ്ക്കു മറിയുകയായിരുന്നു.

തിരുവനന്തപുരം രജിസ്ട്രേഷനിലുള്ള (KL01AJ2102) ആള്‍ട്ടോ കാറാണ് അപകടത്തിൽപ്പെട്ടത്. നാട്ടുകാര്‍ കാറിലുള്ളവരെ പുറത്തെടുക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കാറിനുള്ളില്‍ ഒരു കുട്ടിയുണ്ടെന്ന സംശയത്തെ തുടര്‍ന്നു പ്രദേശത്ത് നാട്ടുകാര്‍  അച്ചന്‍കോവിലാറ്റിലും തെരച്ചിലാരംഭിച്ചിട്ടുണ്ട്. മൂന്ന്‌ പേരുടെ  മൃതദേഹങ്ങള്‍ കുമ്പനാട്‌ ആശുപത്രിയിലേക്ക് മാറ്റി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top