24 April Wednesday

കൊച്ചി മെട്രോ തൂണിൽ കാർ ഇടിച്ച്‌ യുവാവ് മരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Oct 20, 2021

കളമശേരി > ദേശീയ പാതയിൽ കളമശേരി എച്ച്എംടി സിഗ്നൽ കവലയിൽ കാർ മെട്രോ തൂണിൽ ഇടിച്ച്‌ യുവാവ് മരിച്ചു. മലപ്പുറം എടവണ്ണ കരിപാലി വീട്ടിൽ അബ്‌ദു‌ൽ അലിയുടെ മകൻ ഷാഹിദ് (24) ആണ് മരിച്ചത്.

ബുധനാഴ്‌ച പുലർച്ചെ  മൂന്നോടെ ഷാഹിദ് ഓടിച്ചിരുന്ന ടാക്‌സി കാർ നിയന്ത്രണം വിട്ട്‌ മെട്രോ തൂണിൽ  ഇടിക്കുകയായിരുന്നു. ഉടനെ ഇയാളെ കിൻഡർ ആശുപത്രിയിൽ എത്തിച്ചെങ്കിലും നാലുമണിയോടെ മരിച്ചു. കാക്കനാട്ടെ സ്വകാര്യ സ്ഥാപനത്തിൽ  നിന്ന് ജീവനക്കാരെ ആലുവയിൽ എത്തിച്ചു തിരികെ വരുമ്പോഴായിരുന്നു അപകടം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top