19 April Friday

മൂന്നാറിൽ കാർ കൊക്കയിൽ വീണ് ഒരു കുഞ്ഞും യുവാവും മരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday May 19, 2022

തൊടുപുഴ> മൂന്നാർ ഗ്യാപ്പ് റോഡിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് എട്ട് മാസം പ്രായമുള്ള കുട്ടി ഉൾപ്പെടെ രണ്ട് പേർ മരിച്ചു. ആന്ധ്ര സ്വദേശികളായ നൗഷാദ് ( 32), നൈസ ( എട്ടു മാസം ) എന്നിവരാണ് മരിച്ചത്.

ആന്ധ്രപ്രദേശിൽ നിന്നും എത്തിയ കാറാണ് അപകടത്തിൽപ്പെട്ടത് നിയന്ത്രണം നഷ്ട്ടപെട്ട കാർ, ഗ്യാപ്പ് റോഡിനു താഴെ കൊക്കയിലേക്ക് പതിക്കുകയിരുന്നു പൂപ്പാറ ഭഗത്ത് നിന്നും രാവിലെ മൂന്നാറിലേക്ക് പുറപ്പെട്ട വാഹനമാണ് അപകടത്തിൽപ്പെട്ടത്. എട്ടുപേരാണ് കാറിൽ ഉണ്ടായിരുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top