29 March Friday

അലനല്ലൂരിൽ കാറും ലോറിയും കൂട്ടിയിച്ച് രണ്ടു പേർ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Jun 14, 2022

മണ്ണാർക്കാട്> അലനല്ലൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു. മണ്ണാർക്കാട് കാരാകുർശ്ശി എലമ്പുലാശ്ശേരി വാക്കടപ്പുറം  സ്വദേശികളായ കള്ളിവളപ്പിൽ വീട്ടിൽ ഷാജഹാൻ (40), സഹോദരപുത്രി ഫസീല (24) എന്നിവരാണ് മരിച്ചത്. രാവിലെ 7.30 ഓടെയാണ് അപകടം.

അലനല്ലൂർ കാട്ടുകുളം മുണ്ടത്തുപള്ളിപ്പടിയിലാണ് വാഹനാപകടമുണ്ടായത്. മണ്ണാർക്കാട്ടു നിന്ന് പെരിന്തൽമണ്ണയിലേക്ക് പോയ കാറും, എതിർദിശയിൽ വന്ന കോഴിലോറിയും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ കാർ പൂർണ്ണമായും തകർന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top