25 April Thursday

കൊച്ചി മെട്രോ പില്ലറുകൾക്കിടയിൽ കഞ്ചാവ് ചെടി; നട്ടുവളർത്തിയവരെ പിടികൂടാൻ സിസിടിവി പരിശോധിക്കും

വെബ് ഡെസ്‌ക്‌Updated: Tuesday May 10, 2022

കൊച്ചി> കൊച്ചി മെട്രോ പില്ലറുകൾക്കിടയിൽ വളർത്തിയ കഞ്ചാവ് ചെടി എക്സൈസ് സംഘം കണ്ടെത്തി നശിപ്പിച്ചു. തിങ്കളാഴ്‌ച രാത്രി എക്സൈസ് ഉദ്യോ​ഗസ്ഥർക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പാലാരിവട്ടത്തിനടുത്ത് മെട്രോ പില്ലറിനടയിൽ മറ്റ് ചെടികൾക്കൊപ്പം വളർത്തിയ കഞ്ചാവ് ചെടി കണ്ടെത്തിയത്.

ട്രാഫിക് സി​ഗ്നലിന് സമീപം ചെടികൾവച്ച് പരിപാലിക്കാൻ കൊച്ചി മെട്രോ അനുവദിച്ച 516- 517 പില്ലറുകൾക്കിടയിലാണ് കഞ്ചാവ് ചെടി കണ്ടത്. 130 സെന്റീമീറ്ററോളം ഉയരവും 31 ശിഖരങ്ങളുമുള്ള ചെടിക്ക് ഏകദേശം നാല് മാസം പ്രായമുണ്ടെന്നാണ് കരുതുന്നത്. ചെടി ഉദ്യോ​ഗസ്ഥർ നശിപ്പിച്ചു.

സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആരെങ്കിലും മനഃപ്പൂർവം വളർത്തിയതു തന്നെയാകാനാണ് സാധ്യതയെന്നും നട്ടുവളർത്തിയവരെ പിടികൂടാനായി സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുമെന്നും ഉദ്യോ​ഗസ്ഥർ പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top