01 July Tuesday

കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി യൂണിയൻ എസ്‌എഫ്‌ഐയ്‌ക്ക്‌; ടി സ്‌നേഹ ചെയർപേഴ്‌സൺ

വെബ് ഡെസ്‌ക്‌Updated: Wednesday Mar 15, 2023

ടി സ്‌നേഹ, എസ് ആർ അശ്വിൻ

തേഞ്ഞിപ്പാലം > കലിക്കറ്റ് സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്‌എഫ്‌ഐയ്‌ക്ക്‌ ഉജ്വല ജയം. ചെയർപേഴ്‌സൺ ആയി ടി സ്‌നേഹ (സർവകലാശാല ക്യാമ്പസ്‌) തെരഞ്ഞെടുക്കപ്പെട്ടു. വൈസ് ചെയർമാനായി എസ് ആർ അശ്വിൻ (മേഴ്‌സി കോളേജ് ഓഫ് ടീച്ചർ എജുക്കേഷൻ, കോഴിക്കോട്), വൈസ് ചെയർമാൻ (ലേഡി) ശ്രുതി വി എം (പഴശ്ശിരാജ കോളേജ്, പുൽപ്പള്ളി), ജനറൽ സെക്രട്ടറിയായി ടി എ മുഹമ്മദ് അഷ്റഫ് (ശ്രീ വ്യാസാ എൻഎസ്എസ് കോളേജ് വടക്കാഞ്ചേരി) എന്നിവർ വിജയിച്ചു. മറ്റ്‌ സീറ്റുകളിലേക്ക്‌ വോട്ടെണ്ണൽ പുരോഗമിക്കുകയാണ്‌. എംഎസ്‌എഫ്‌, കെഎസ്‌യു, ഫ്രട്ടേണിറ്റി അവിശുദ്ധ സഖ്യത്തെ പരാജയപ്പെടുത്തിയാണ്‌ എസ്‌എഫ്‌ഐയുടെ മിന്നുംനേട്ടം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top