28 March Thursday

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എംപ്ലോയീസ് യൂണിയന്‍ വാര്‍ഷിക സമ്മേളനത്തിന് തുടക്കം

വെബ് ഡെസ്‌ക്‌Updated: Thursday Oct 14, 2021

വി എസ് നിഖില്‍ പതാക ഉയര്‍ത്തുന്നു

തേഞ്ഞിപ്പലം > കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എംപ്ലോയീസ് യൂണിയന്‍ 51 -)0 വാര്‍ഷിക സമ്മേളനം ആരംഭിച്ചു. വ്യാഴാഴ്ച രാവിടെ സര്‍വ്വകലാശാല കാമ്പസില്‍ പതാക ഉയര്‍ത്തിയതോടെയാണ് സമ്മേളനത്തിന് തുടക്കമായത്. യൂണിയന്‍ പ്രസിഡണ്ട് വി എസ് നിഖില്‍ പതാകയുയര്‍ത്തി. സെക്രട്ടറി എസ് ശബീഷ് സ്വാഗതം പറഞ്ഞു.  ഓണ്‍ലൈനായി നടക്കുന്ന സമ്മേളനത്തിന്റെ ഉദ്ഘാടനം  ഉച്ചക്ക് 2 ന്   ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു നിര്‍വ്വഹിക്കും.  

കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതിനാലും സര്‍വ്വകലാശാല പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനുമാണ് അവധി ദിനത്തില്‍ ഓണ്‍ലൈനായി സമ്മേളനം നടത്താന്‍ യൂണിയന്‍ തീരുമാനമെടുത്തത്. ഉദ്ഘാടന ചടങ്ങില്‍ പ്രസിഡണ്ട്  വി എസ് നിഖില്‍ അധ്യക്ഷനാകും. സിന്‍ഡിക്കേറ്റംഗം കെ കെ ഹനീഫ, കോണ്‍ഫെഡറേഷന്‍ ഓഫ് യൂനിവേഴ്‌സിറ്റി എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍സ് കേരള ജനറല്‍ സെക്രട്ടറി ഹരിലാല്‍, എഫ് എസ് ഇ ടി ഒ ജില്ല സെക്രട്ടറി കെ വിജയകുമാര്‍, അസോസിയേഷന്‍ ഓഫ് കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ടീച്ചേഴ്‌സ് പ്രസിഡണ്ട് ഡോ. എ യൂസഫ്, എസ് എഫ് ഐ കാമ്പസ് യൂണിറ്റ് പ്രസിഡണ്ട് എം പി മുഹമ്മദ് ആഷിഖ് എന്നിവര്‍ സംസാരിക്കും. വിനോദ് എന്‍ നീക്കാം പുറത്ത് സ്വാഗതവും ടി ശബീഷ് നന്ദിയും പറയും.  വെള്ളിയാഴ്ച ഉച്ചക്ക് 2 ന് ജനറല്‍ ബോഡി യോഗവും നടക്കും.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top