19 April Friday

വിദേശ മദ്യത്തിന് നാല് ശതമാനം നികുതി വർധന: ബില്ലിന്റെ കരടിന് അംഗീകാരം

വെബ് ഡെസ്‌ക്‌Updated: Thursday Dec 1, 2022

തിരുവനന്തപുരം> 1963 ലെ കെജിഎസ്‌ടി നിയമം ഭേദ​ഗതി ചെയ്യുന്നതിന് 2022ലെ കേരള പൊതുവിൽപന നികുതി (ഭേദ​ഗതി) ബില്ലിന്റെ കരടിന് മന്ത്രിസഭായോ​ഗം അംഗീകാരം നൽകി. സംസ്ഥാനത്തിനകത്ത് വിദേശമദ്യം നിർമ്മിക്കുകയും വിൽക്കുകയും ചെയ്യുന്ന ‍ഡിസ്‌റ്റലറികൾക്ക്  ഈടാക്കുന്ന 5 ശതമാനം ടേൺ ഓവർ ടാക്‌സ്‌ ഒഴിവാക്കുമ്പോൾ ഉണ്ടാകുന്ന വരുമാന നഷ്‌ടം പരിഹരിക്കാൻ വിദേശമദ്യത്തിന്റെ കെജിഎസ്‌ടി നിരക്ക് 4 ശതമാനം  വർധിപ്പിക്കുവാൻ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിയമഭേദ​ഗതി.

ധനസഹായം

വടകര ആയഞ്ചേരിയിലെ സജീവന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ധനസഹായം നൽകാനും മന്ത്രിസഭാ യോ​ഗം തീരുമാനിച്ചു. വടകര പോലീസ് കസ്റ്റഡിയിൽ എടുത്തതിനു ശേഷം പോലീസ് സ്റ്റേഷൻ പരിസരത്ത് ഇദ്ദേഹം കുഴഞ്ഞ് വീണ് മരണപ്പെടുകയായിരുന്നു. സജീവന്റെ മാതാവ് ജാനു, ജാനുവിന്റെ സഹോദരി നാരായണി എന്നിവർക്ക് അവരുടെ ജീവിതകാലം വരെ പ്രതിമാസം 3,000 രൂപ വീതം നൽകാനാണ് തീരുമാനം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top