29 March Friday

17 വർഷത്തെ കുരുക്കഴിയുന്നു; രാമനാട്ടുകര വ്യവസായ പാര്‍ക്കിന്‌ 222.83 കോടി അനുവദിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Jan 19, 2022

തിരുവനന്തപുരം > കോഴിക്കോട് ജില്ലയിലെ രാമനാട്ടുകര വ്യവസായ പാർക്കുമായി ബന്ധപ്പെട്ട ഭൂമിയേറ്റെടുക്കൽ വിഷയം പരിഹരിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചു. രാമനാട്ടുകരയില്‍ 80 ഏക്കര്‍ ഭൂമിയില്‍ വ്യവസായ പാര്‍ക്ക് സ്ഥാപിക്കാന്‍ വ്യവസായ വകുപ്പിന് 222.83 കോടി രൂപ അനുവദിക്കാനാണ് ഭരണാനുമതിയായത്. 17 വർഷത്തെ കോഴിക്കോടിന്‍റെ സ്വപ്‌നമാണ് ഈ  പദ്ധതി. യാഥാര്‍ത്ഥ്യമാക്കാന്‍ മുൻകൈയ്യെടുത്ത വ്യവസായ വകുപ്പ് മന്ത്രി പി രാജീവിന് പ്രത്യേക അഭിനന്ദനം അറിയിക്കുന്നതായി മന്ത്രി മുഹമ്മദ്‌ റിയാസ്‌ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പിൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top