20 April Saturday

അഡ്വ. സി പി സുധാകര പ്രസാദ്‌ നിയമരംഗത്ത്‌ വിലപ്പെട്ട സേവനം നല്‍കിയ വ്യക്തി: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Sunday May 15, 2022

തിരുവനന്തപുരം > നിയമരംഗത്ത്‌ വിലപ്പെട്ട സേവനം നല്‍കിയ വ്യക്തിയായിരുന്നു മുന്‍ അഡ്വക്കേറ്റ്‌ ജനറല്‍ അഡ്വ. സി പി സുധാകരപ്രസാദ്‌ എന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ്‌ പ്രസ്‌താവനയില്‍ പറഞ്ഞു. 10 വര്‍ഷം അഡ്വക്കറ്റ്‌ ജനറല്‍ എന്ന നിലയില്‍ പ്രശംസനീയമായ സേവനമാണ്‌ അദ്ദേഹം നല്‍കിയത്‌. ഒട്ടേറെ കേസുകളില്‍ സര്‍ക്കാരിന്‌ നല്‍കിയ ഉപദേശം ഏറെ വിലപ്പെട്ടതായിരുന്നു. പുരോഗമന പക്ഷത്ത്‌ എക്കാലവും ഉറച്ചു നിന്നുകൊണ്ട്‌ ഏറ്റെടുക്കുന്ന ചുമതലകള്‍ കൃത്യമായി നിര്‍വ്വഹിക്കുന്നതിനും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. അഭിഭാഷകരുടെ പ്രശ്‌നങ്ങളില്‍ ഇടപെടാനും, അവ പരിഹരിക്കുന്നതിനായി മുന്‍ നിരയില്‍ നിന്ന്‌ പ്രവര്‍ത്തിക്കുകയും ചെയ്‌തതായും സെക്രട്ടറിയേറ്റ്‌ പ്രസ്‌താവനയില്‍ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top