19 April Friday
സുധാകരൻ ആർഎസ്‌എസ്സിനെ സഹായിച്ചത്‌ തലശേരി കലാപകാലത്ത്‌

സി കെ ശ്രീധരൻ കോൺഗ്രസ്‌ വിട്ടു ; നാളെ സിപിഐ എം 
പൊതുയോഗത്തിൽ

വെബ് ഡെസ്‌ക്‌Updated: Friday Nov 18, 2022


കാസർകോട്‌
കെപിസിസി മുൻ വൈസ്‌ പ്രസിഡന്റ്‌ സി കെ ശ്രീധരൻ കോൺഗ്രസിൽനിന്നു രാജിവെച്ചു. രാജിക്കത്ത്‌  പ്രസിഡന്റ്‌ കെ സുധാകരന്‌ നൽകിയതായി അദ്ദേഹം വാർത്താസമ്മേളനത്തിൽ അറിയിച്ചു. ശനിയാഴ്‌ച കാഞ്ഞങ്ങാട്ട്‌ നടക്കുന്ന സിപിഐ എം  പൊതുയോഗത്തിൽ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനൊപ്പം  പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

സുധാകരൻ ആർഎസ്‌എസ്സിനെ സഹായിച്ചത്‌ തലശേരി കലാപകാലത്ത്‌
തലശേരിയിൽ ന്യൂനപക്ഷങ്ങളെ ഇല്ലാതാക്കാൻ കലാപം നടന്ന  അതേ കാലത്താണ്  സുധാകരൻ  ആർഎസ്‌എസ്‌ ശാഖയ്‌ക്ക്‌ സംരക്ഷണം നൽകിയതെന്ന്   സി കെ ശ്രീധരൻ പറഞ്ഞു. അന്ന്‌ ആർഎസ്‌എസ്സിനെ സഹായിച്ചെന്നു പറയുന്നതിന്റെ അർഥമെന്താണ്‌. ആർഎസ്‌എസ്സിന്‌ സംരക്ഷണം നൽകിയയാൾ കെപിസിസി പദവിയിൽ തുടരാമോ എന്നതാണ്‌ കാതലായ പ്രശ്‌നം. നെഹ്‌റുവിനെ ഇകഴ്‌ത്താൻ ദേശീയതലത്തിൽത്തന്നെ ശ്രമം നടക്കുമ്പോൾ അതിനൊപ്പം കെപിസിസി പ്രസിഡന്റും ചേരുന്നു. ഫെഡറലിസത്തെ ദുർവ്യാഖ്യാനംചെയ്‌ത്‌ സംസ്ഥാനങ്ങളിൽ കടന്നുകയറാൻ ഗവർണർമാർ ശ്രമിക്കുമ്പോൾ അതിനെ സഹായിക്കുകയാണ്‌ ഇവിടുത്തെ കോൺഗ്രസ്‌ നേതാക്കളെന്നും സി കെ ശ്രീധരൻ പറഞ്ഞു. വീക്ഷണം പത്രം മുൻ മാനേജർ കെ വി സുരേന്ദ്രനും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top