25 April Thursday

32 തദ്ദേശ വാർഡിലേക്ക് ഇന്ന്‌ ഉപതെരഞ്ഞെടുപ്പ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Dec 7, 2021

തിരുവനന്തപുരം> മൂന്ന് ജില്ലാ പഞ്ചായത്ത് വാർഡ്‌ ഉൾപ്പെടെ 32 തദ്ദേശ വാർഡിലേക്ക് ചൊവ്വാഴ്‌ച ഉപതെരഞ്ഞെടുപ്പ്‌ നടക്കും.

ആലപ്പുഴ ജില്ലാ പഞ്ചായത്തിലെ അരൂർ, പാലക്കാട് ജില്ലാ പഞ്ചായത്തിലെ ശ്രീകൃഷ്ണപുരം, കോഴിക്കോട് ജില്ലാ പഞ്ചായത്തിലെ നൻമണ്ട,   തിരുവനന്തപുരം മുനിസിപ്പൽ കോർപറേഷനിലെ വെട്ടുകാട്, കൊച്ചി മുനിസിപ്പൽ കോർപറേഷനിലെ ഗാന്ധിനഗർ ഉൾപ്പെടെ 32  വാർഡിലാണ്‌ ഉപതെരഞ്ഞെടുപ്പ്‌.
ഇതിൽ നാല് ബ്ലോക്ക് പഞ്ചായത്ത് വാർഡും 20 പഞ്ചായത്ത് വാർഡും  മൂന്ന് മുനിസിപ്പാലിറ്റി വാർഡും ഉൾപ്പെടും. 115 സ്ഥാനാർഥികളാണ്‌ മത്സരരംഗത്തുള്ളത്‌. 21 പേർ സ്ത്രീകളാണ്.

ആകെ 2,82,645- വോട്ടർമാരിൽ 1,34,451 പുരുഷന്മാരും 1,48,192 സ്ത്രീകളും രണ്ട് ട്രാൻസ്ജെൻഡർമാരും ഉൾപ്പെടും.  367 പോളിങ് ബൂത്ത്‌ സജ്ജീകരിച്ചിട്ടുണ്ട്. രാവിലെ ആറിന്‌ മോക്‌പോൾ നടത്തും. ഏഴ് മുതല്‍ വൈകിട്ട്‌ ആറുവരെയാണ് വോട്ടെടുപ്പ്. പോളിങ് ബൂത്തുകളിൽ മാസ്ക് നിർബന്ധമാണ്‌.  ബുധൻ രാവിലെ പത്തിന്‌ വോട്ടെണ്ണൽ ആരംഭിക്കും. ഫലം കമീഷന്റെ lsgelecti on.kerala.gov.in വെബ്സൈറ്റിലെ TRENDൽ ലഭ്യമാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top