29 March Friday

ഇടുക്കിയിൽ യുഡിഎഫിനും ബിജെപിക്കും ജയം

വെബ് ഡെസ്‌ക്‌Updated: Wednesday Dec 8, 2021

ശിന്താമണി കാമരാജും പ്രിൻസ് തോമസും

തൊടുപുഴ> ഇടുക്കി ജില്ലയിൽ ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ടിടങ്ങളിൽ യുഡിഎഫിനും ബിജെപിക്കും വിജയം.

ഇടമലക്കുടി പഞ്ചായത്തിലെ  വടക്ക് ഇഡലിപ്പാറക്കുടി വാർഡിൽ ഒരു വോട്ടിൻ്റെ ഭൂരിപക്ഷത്തിനാണ്  ബിജെപി സ്ഥാനാർഥി ശിന്താമണി കാമരാജിൻ്റെ ജയം. 

ആകെ വോട്ട് 132.  പോൾ ചെയ്തത്: 92.       എൽഡിഎഫ്: 38, ബിജെപി 39, യുഡിഎഫ് 15. എൽഡിഎഫിൻ്റെ സിറ്റിങ്ങ് സീറ്റ് നഷ്ടമായി. എൽഡിഎഫ് പഞ്ചായത്തംഗമായിരുന്ന ഉത്തമ ചിന്നസ്വാമിയുടെ നിര്യാണത്തെ  തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്. യുഡിഎഫ്- ആറ്, എൽഡിഎഫ്- രണ്ട്, ബിജെപി- അഞ്ച് എന്നിങ്ങനെയാണ് ഇപ്പോൾ കക്ഷിനില.

രാജാക്കാട് പഞ്ചായത്തിലെ കുരിശുംപടി  ഒമ്പതാം വാർഡ്  യുഡിഎഫ് നിലനിർത്തി. യുഡിഎഫിലെ പ്രിൻസ് തോമസ് 678, എൽ ഡി എഫിലെ കെ പി അനിൽ  249 വോട്ടുകൾ വീതം നേടി. ഭൂരിപക്ഷം: 429. കോൺഗ്രസ് പഞ്ചായത്തംഗം റെജി പനച്ചിക്കലിൻ്റെ മരണത്തെ തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്. എൽ ഡി എഫ് - ഏഴ്, യുഡിഎഫ്- ആറ് എന്നിങ്ങനെയാണ് കക്ഷിനില.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top