25 April Thursday

സ്വകാര്യ ബസുടമകളുടെ നിരാഹാരസമരം 5ന്‌ തുടങ്ങും

വെബ് ഡെസ്‌ക്‌Updated: Wednesday May 31, 2023

കാസർകോട്‌> വിദ്യാർഥികളുടെ ചാർജ്‌ വർധന അടക്കമുള്ള ആവശ്യങ്ങളുന്നയിച്ച്‌ പ്രൈവറ്റ്‌ ബസ്‌ ഓപ്പറേറ്റേഴ്‌സ്‌ ഫെഡറേഷൻ സമരത്തിന്‌. സംസ്ഥാന പ്രസിഡന്റ്‌ കെ കെ തോമസ്‌ അഞ്ചിന്‌ സെക്രട്ടറിയറ്റ്‌ നടയിൽ അനിശ്ചിതകാല നിരാഹാരസമരം തുടങ്ങുമെന്ന്‌ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

  ദീർഘകാലമായി സർവീസ്‌ നടത്തുന്ന സ്വകാര്യ ബസുകളുടെ പെർമിറ്റ്‌ ദൂരപരിധി നോക്കാതെ പുതുക്കിനൽകുക, ദീർഘദൂര ലിമിറ്റഡ്‌ സ്‌റ്റോപ്പ്‌ ബസുകളുടെ പെർമിറ്റ്‌ പിടിച്ചെടുക്കുന്ന നോട്ടിഫിക്കേഷൻ റദ്ദാക്കുക, വിദ്യാർഥികളുടെ യാത്രാച്ചാർജ്‌ കൂട്ടി സ്വകാര്യ ബസുകളിലേതുപോലെ കെഎസ്‌ആർടിസിയിലും സ്‌പോട്ട്‌ ടിക്കറ്റ്‌ സമ്പ്രദായം നടപ്പാക്കുക, ബസ്‌ വ്യവസായത്തെക്കുറിച്ച്‌ പഠിക്കാൻ കമീഷനെ നിശ്‌ചയിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ്‌ സമരം.

  സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ ശരണ്യ മനോജ്‌, ജനറൽ സെക്രട്ടറി ടി ലക്ഷ്‌മണൻ, ട്രഷറർ ഹംസ എരിക്കുന്നൻ, കാസർകോട്‌ ജില്ലാ പ്രസിഡന്റ്‌ കെ ഗിരീഷ്‌ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top