25 April Thursday

ബസ് ഉടമയെ വെട്ടി; തിരുവനന്തപുരത്ത് ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്

വെബ് ഡെസ്‌ക്‌Updated: Friday Aug 5, 2022

തിരുവനന്തപുരം> ആറ്റിങ്ങലില്‍ സ്വകാര്യ ബസ് ഉടമയെ വെട്ടിപരിക്കേല്‍പ്പിച്ചു.വ്യാഴാഴ്ച രാത്രി സര്‍വീസ് അവസാനിപ്പിച്ചപ്പോള്‍ വക്കത്ത് വെച്ചാണ് ആക്രമണമുണ്ടായത്.ആറ്റിങ്ങല്‍ സ്വദേശി സുധീറിനാണ് വെട്ടേറ്റത്. ഓട്ടോയിലെത്തിയ ആറംഗ സംഘമാണ് ആക്രമിച്ചത്.

ആക്രമണത്തില്‍ പ്രതിഷേധിച്ചു ജില്ലയില്‍ ഇന്ന് സ്വകാര്യ ബസ് പണിമുടക്ക് നടക്കും. സിഐടിയുവാണ് പണിമുടക്കിനു ആഹ്വാനം ചെയ്തത്.

ഇയാളുടെ പരിക്ക് ഗുരുതരമല്ലെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ കടയ്ക്കാവൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ബസ് ജീവനക്കാരെ സംഘം ആക്രമിക്കുന്നത് കണ്ട് തടഞ്ഞപ്പോഴാണ് സുധീറിന് വെട്ടേറ്റത്.




 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top