20 April Saturday

  ബസും ബൈക്കും കൂട്ടിയിടിച്ച് വിദ്യാര്‍ഥി മരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Jan 14, 2023

ചങ്ങനാശേരി> ബൈസും ബൈക്കും കൂട്ടിയിടിച്ച് വിദ്യാര്‍ഥി മരിച്ചു. തെങ്ങണായില്‍ ഫ്രൂട്ട് സ്റ്റാള്‍ നടത്തുന്ന ചങ്ങനാശേരി മാടപ്പള്ളി പുന്നക്കുന്ന് മുങ്ങേക്കാവില്‍ എം ആര്‍ അജികുമാറിന്റെ മകന്‍ അഭിജിത്ത് എം കുമാര്‍ (22 ) ആണ് മരിച്ചത്. ചെത്തിപ്പുഴ ക്രിസ്തു ജ്യോതി ജൂനിയര്‍ കോളേജില്‍ അവസാന വര്‍ഷ ബി കോം വിദ്യാര്‍ഥിയായിരുന്നു.

ശനിയാഴ്ച രാവിലെ 10.45 ഓടെയാണ് അപകടം ഉണ്ടായത്. തെങ്ങണ കരിക്കണ്ടം റോഡില്‍ പുന്നക്കുന്നം ഭാഗത്ത് വച്ചാണ് അപകടം  നടന്നത്. തെങ്ങണായില്‍ നിന്ന് തിരികെ വീട്ടിലേക്ക് മടങ്ങും വഴി വീടിന് സമീപത്താണ് അപകടം.ഈ റൂട്ടില്‍ സര്‍വ്വീസ്  നടത്തുന്ന സ്വകാര്യ  ബസുമായി പുന്നക്കുന്നത്ത് വച്ച് ബൈക്ക് കൂട്ടി ഇടിക്കുകയായിരുന്നു.  
ഇടിയുടെ ആഘാതത്തില്‍ തലക്ക് ഗുരുതരമായി പരിക്കേറ്റ  അഭിജിത്തിനെ ഉടന്‍ തന്നെ നാട്ടുകാരും ബസ് യാത്രക്കാരും ചേര്‍ന്ന്  ചെത്തിപ്പുഴയിലെ സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഇവിടെ  ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം ചെത്തിപ്പുഴ സെന്റ് തോമസ് ആസ്പത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഞായറാഴ്ച കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം  ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും, സംസ്‌കാരം ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് പുന്നക്കുന്നിലെ വീട്ടുവളപ്പില്‍ നടക്കും. തൃക്കൊടിത്താനം പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.മാതാവ് .പരേതയായ ബിന്ദു.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top