പത്തനംതിട്ട> എം സി റോഡില്‍ പന്തളം കുരമ്പാല അമ്യത വിദ്യാലയത്തിന് മുന്‍വശം കെ എസ് ആര്‍ ടി ബസും ഡെലിവറി വാനും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു.എറണാകുളം സ്വദേശികളാണ് രണ്ടുപേരും.
ബുധനാഴ്ച രാവിലെ 6.30 ഓടെയായിരുന്നു അപകടം.പന്തളം ഭാഗത്തുനിന്നും വന്ന ഡെലിവറി വാന്‍ അടൂര്‍ ഭാഗത്ത് നിന്നും വന്ന ബസില്‍ ഇടിക്കുകയായിരുന്നു.ഡെലിവറി വാന്‍ ഓടിച്ചവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് സംശയിക്കുന്നു.
അടൂരില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് സംഘം വാഹനം വെട്ടിപ്പൊളിച്ചാണ് ഡെലിവറി വാനിലുണ്ടായിരുന്നവരെ പുറത്തെടുത്തത്.ഇവരെ അടൂര്‍ ഗവ. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ബസില്‍ അറുപതോളം യാത്രക്കാരുണ്ടായിരുന്നു.യാത്രക്കാരില്‍ 25 ഓളം പേര്‍ക്കും പരിക്കേറ്റു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..