25 April Thursday

ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്നും വിദ്യാര്‍ഥിനി തെറിച്ചുവീണു

വെബ് ഡെസ്‌ക്‌Updated: Friday Dec 2, 2022

തിരുവനന്തപുരം> നെയ്യാറ്റിന്‍കരയില്‍ വിദ്യാര്‍ഥിനി ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്നും തെറിച്ചുവീണു. പാറശാല ഐടിഐയിലെ വിദ്യാര്‍ഥിനി മന്യയ്ക്കാണ് വീണ് പരിക്കേറ്റത്.ടിബി ജംഗ്‌ഷനില്‍ വെച്ചായിരുന്നു അപകടമുണ്ടായത്. വിദ്യാര്‍ഥിനി റോഡിലേക്ക് തെറിച്ചുവീണിട്ടും ബസ് നിര്‍ത്താതെ പോയി. സമീപത്തുണ്ടായിരുന്ന ഓട്ടോറിക്ഷ ഡ്രൈവര്‍മാരാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. പരിക്കേറ്റ വിദ്യാര്‍ഥിനി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

കോഴിക്കോട് നരിക്കുനിയില്‍ കഴിഞ്ഞദിവസം ബസില്‍ നിന്നും തെറിച്ച് വീണ് ഒരു യാത്രക്കാരി മരിച്ചിരുന്നു. കൊയിലാണ്ടി സ്വദേശിനി ഉഷ (52) ആണ് മരിച്ചത്. ഓടുന്ന ബസില്‍ നിന്നും തെറിച്ചുവീണ് ബസിനടിയില്‍പ്പെട്ടായിരുന്നു മരിച്ചത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top