26 April Friday

ചെമ്മാണിയോട് ബസ് അപകടം; 10 ലേറെ പേർക്ക് പരിക്ക്

വെബ് ഡെസ്‌ക്‌Updated: Thursday Jan 19, 2023

മേലാറ്റൂർ ( മലപ്പുറം)> ചെമ്മാണിയോട് ബസ് അപകടത്തിൽ പെട്ട് 10 ലേറെ പേർക്ക് പരിക്ക്. മേലാറ്റൂരിൽ നിന്ന് പെരിന്തൽമണ്ണയിലേക്ക് പോവുകയായിരുന്ന നിഹമത്ത് ബസാണ് അപകടത്തിൽ പെട്ടത്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. വ്യാഴാഴ്ച രാവിലെ 7.10 ഓടെയാണ് അപകടം നടന്നത്.

ചെമ്മാണിയോട് കയറ്റം കയറുന്നതിനിടെ എയർ പൈപ്പ് പൊട്ടി ബ്രേക്ക് നഷ്ടപ്പെടുക ആയിരുന്നു . തുടർന്ന് പിറകോട്ട് ഇറങ്ങിയ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ ബസ്സിലുണ്ടായിരുന്നു. ബസ് നിയരന്തണം വിട്ടതോടെ പലരും പുറഗത്തക്ക് ചാടിയിറങ്ങി. പരിക്കേറ്റവരെ ഉടൻ നാട്ടുകാർ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top