05 January Monday

തൃശൂരില്‍ ബസ് കാറിന് മുകളിലേക്ക് മറിഞ്ഞ് അപകടം

വെബ് ഡെസ്‌ക്‌Updated: Tuesday May 17, 2022

തൃശൂര്‍> ദേശീയപാതയില്‍ ബസ് കാറിന് മുകളിലേക്ക് മറിഞ്ഞ് അപകടം. ബസ് യാത്രികരായ അഞ്ച് പേര്‍ക്ക് പരിക്കേറ്റു.
ആമ്പല്ലൂര്‍ സിഗ്‌നല്‍ ജംഗ്ഷനിലാണ് സംഭവം. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരുടെ ആരോഗ്യനില ഗുരുതരമല്ലെന്ന് അധികൃതര്‍ അറിയിച്ചു.

ചൊവ്വാഴ്ച പുലര്‍ചെ 5.10നായിരുന്നു അപകടം. സിഗ്‌നലില്‍ നിര്‍ത്തിയിട്ടിരിക്കുന്ന കാറിന് പിറകില്‍ നിയന്ത്രണംവിട്ടെത്തിയ ടൂറിസ്റ്റ് ബസ് ഇടിച്ച് മറിയുകയായിരുന്നുവെന്ന് യാത്രകാര്‍ പറഞ്ഞു. അപകടത്തെ തുടര്‍ന്ന് ഒരു മണിക്കൂറോളം ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടു.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top