26 April Friday

കരിയില കത്തിക്കുന്നതിനിടെ തീപടർന്ന്‌ വയോധിക വെന്തുമരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Jan 24, 2023

സരോജിനിയമ്മ

മാവേലിക്കര> വീട്ടുപറമ്പിലെ കരിയില കൂട്ടിയിട്ട് കത്തിക്കുന്നതിനിടെ തീ പടർന്ന് വയോധിക വെന്തുമരിച്ചു. തെക്കേക്കര വരേണിക്കൽ കെ ജെ സദനത്തിൽ സരോജിനിയമ്മ (88) ആണ് മരിച്ചത്. ചൊവ്വ പുലർച്ചെയാണ് സംഭവം.

പതിവുപോലെ പറമ്പിലെ കരിയില തൂത്ത് കൂട്ടിയിടാൻ ഇറങ്ങിയതാണ് സരോജിനിയമ്മ. കത്തിക്കുന്നതിനിടെ വസ്ത്രത്തിൽ തീ പടർന്ന് കരിയില കൂനയിലേക്ക് വീണതാണെന്ന് കരുതുന്നു. സംഭവ സമയം വീട്ടുകാർ ഉറക്കത്തിലായിരുന്നു. രാവിലെ സരോജിനിയമ്മയെ വീട്ടിൽ കാണാതിരുന്നപ്പോൾ വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയിൽ കണ്ടത്.

ഭർത്താവ്: പരേതനായ ഗോവിന്ദപ്പിള്ള. മക്കൾ: പ്രസന്ന, നന്ദിനി. മരുമക്കൾ: പരേതനായ വിക്രമൻ പിള്ള, പവിത്രൻ. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top