19 April Friday

"പൊളിറ്റിക്കൽ വാഹനങ്ങൾ'; ബജറ്റ് പ്രസംഗത്തിനിടയിൽ അബദ്ധം പിണഞ്ഞ്‌ ധനമന്ത്രി

വെബ് ഡെസ്‌ക്‌Updated: Wednesday Feb 1, 2023

ന്യൂഡൽഹി > യൂണിയൻ ബജറ്റ് അവതരണത്തിനിടയിൽ അബദ്ധം പിണഞ്ഞ്‌ ധനമന്ത്രി നിർമ്മല സീതാരാമൻ. പഴയ വാഹനങ്ങളുടെ പൊളിക്കലുമായി ബന്ധപ്പെട്ടുണ്ടായ പരാമർശമായിരുന്നു ബജറ്റ് പ്രസംഗത്തിനിടയിൽ സഭയിൽ ചിരി പടർത്തിയത്. ഓൾഡ് പൊല്യൂട്ടിംഗ് വെഹിക്കിൾസ് എന്നതിനു പകരം ഓൾഡ് "പൊളിറ്റിക്കൽ ' എന്നാണ് ധനമന്ത്രിക്ക് നാക്കു പിഴയുണ്ടായത്. പ്രതിപക്ഷം ഇതേറ്റെടുത്ത് ചിരി  തുടങ്ങിയെങ്കിലും അബദ്ധം മനസിലായ മന്ത്രി പെട്ടന്ന് തെറ്റ് തിരുത്തുകയായിരുന്നു.

അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുന്ന പഴയ വാഹനങ്ങൾക്ക് പകരം പുതിയ വാഹനങ്ങൾ കൊണ്ടു വരുന്ന പൊളിക്കൽ പദ്ധതി വിശദീകരിക്കുകയായിരുന്നു ധനമന്ത്രി. റീപ്ലേസിംഗ് ഓൾഡ് പൊല്യൂട്ടിംഗ് എന്നതിനു പകരം ഓൾഡ് പൊളിറ്റിക്കൽ എന്ന് മന്ത്രി പറഞ്ഞതോടെ ചിരി ഉയർന്നു. തുടർന്ന് പൊളിറ്റിക്കൽ എന്നതിന് പകരമായി പൊല്യൂട്ടിംഗ് എന്ന് തിരുത്തിയതിനു ശേഷം ഇപ്പോൾ എല്ലാം ക്ലിയർ ആയില്ലേ എന്ന് മന്ത്രി ചോദിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top