01 July Tuesday

കഴക്കൂട്ടത്ത് മദ്യപാനത്തിനിടെ അനുജൻ ജേഷ്ഠനെ കുത്തിക്കൊന്നു

വെബ് ഡെസ്‌ക്‌Updated: Thursday Aug 11, 2022

തിരുവനന്തപുരം> വീട്ടിലിരുന്ന് മദ്യപിക്കുന്നതിനിടെ ഉണ്ടായ തർക്കത്തിൽ അനുജൻ ജേഷ്ഠനെ കുത്തിക്കൊന്നു. കഴക്കൂട്ടം പുല്ലാട്ടുക്കരി സ്വദേശി രാജു(42)ആണ്  അനുജൻ രാജയുടെ  കുത്തേറ്റ് മരിച്ചത്. രാജയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പുലർച്ചെ ഒരുമണിയോടെയാണ് സംഭവം. 

സ്ഥിരമായി മദ്യപിച്ച് വഴക്കുണ്ടാകുന്നത് പതിവാണെന്ന് പറയുന്നു. ചുമട്ടുതൊഴിലാളിയാണ് കൊല്ലപ്പെട്ട രാജു. ഓട്ടോ ഡ്രൈവറാണ് രാജ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top