25 April Thursday

ഗവര്‍ണര്‍ ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നു: ബൃന്ദാ കാരാട്ട്

വെബ് ഡെസ്‌ക്‌Updated: Monday Sep 19, 2022

ന്യൂഡല്‍ഹി> ഗവര്‍ണര്‍ ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിക്കുകയാണെന്ന് സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്.കേരളത്തിലെ ജനങ്ങള്‍ ബിജെപിയുടെ അക്കൗണ്ട് ക്ലോസ് ചെയ്തതാണ്.ഗവര്‍ണറിലൂടെ അക്കൗണ്ട് തുറക്കാനാണ് ബിജെപി ശ്രമം.ഗവര്‍ണര്‍ ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണം.സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ താറുമാറാക്കുകയാണ് ഗവര്‍ണറെന്നും ബൃന്ദാ കാരാട്ട് പ്രതികരിച്ചു.

അതേസമയം, ഗവര്‍ണറുടെ വധഗൂഢാലോചന ആരോപണങ്ങള്‍ പരസ്‌പര വിരുദ്ധമെന്ന് എ എ റഹീം എം പി പറഞ്ഞു . അതിരുവിട്ട ആര്‍എസ്എസ് വിധേയത്വം മാത്രമായിരുന്നു വാര്‍ത്താസമ്മേളനം. ഒരിക്കല്‍ക്കൂടി ഗവര്‍ണര്‍ തന്റെ പദവിയെ കളങ്കപ്പെടുത്തിയെന്നും റഹീം വ്യക്തമാക്കി.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top