25 April Thursday

ആറ് വയസുകാരന്‍ കുഴല്‍ക്കിണറില്‍ വീണു

വെബ് ഡെസ്‌ക്‌Updated: Sunday May 22, 2022

പ്രതീകാത്മക ചിത്രം

ചണ്ഡിഗഢ്> പഞ്ചാബിലെ ഹോഷിയാര്‍പൂരില്‍ 6 വയസുകാരന്‍ കുഴല്‍ക്കിണറില്‍ വീണു. തെരുവുനായ്ക്കളില്‍ നിന്ന് രക്ഷപ്പെടാന്‍ ഓടുന്നതിനിടെ കുട്ടി കുഴല്‍ക്കിണറിലേക്ക് വീഴുകയായിരുന്നു.
 
. രാവിലെ 9 മണിയോടെയാണ് അപകടമുണ്ടായത്.300 അടി ആഴമുള്ള കിണറ്റിലേക്ക് പതിച്ച കുട്ടി 95 മീറ്റര്‍ താഴെ കുടുങ്ങിയിരിക്കുകയാണെന്നാണ് വിവരം. കിണറിനുള്ളിലേക്ക് ഓക്‌സിജന്‍ നല്‍കുന്നുണ്ട്. എന്നാല്‍, കുട്ടി അബോധാവസ്ഥയിലാണ്.

രക്ഷാപ്രവര്‍ത്തനത്തില്‍ സൈനികരടക്കം രംഗത്തുണ്ട്










 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top