24 April Wednesday

ആദ്യദിനം ‘കരുതൽ’ നേടിയത്‌ 30,895 പേർ

സ്വന്തം ലേഖികUpdated: Tuesday Jan 11, 2022

തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ആരോഗ്യ പ്രവർത്തകയ്ക്ക് 
കരുതൽ വാക്സിൻ കുത്തിവയ്ക്കുന്നു


തിരുവനന്തപുരം
സംസ്ഥാനത്ത്‌ ആരോഗ്യപ്രവർത്തകർ, കോവിഡ്‌ മുന്നണിപ്പോരാളികൾ, അനുബന്ധരോഗമുള്ള 60  കഴിഞ്ഞവർ എന്നിവർക്കുള്ള മുൻകരുതൽ ഡോസ്‌ വിതരണം തിങ്കളാഴ്ച ആരംഭിച്ചു. ആദ്യദിനം 30,895 പേർക്ക് വാക്‌സിൻ നൽകി. 19,549 ആരോഗ്യപ്രവർത്തകരും 2635  മുന്നണി പോരാളികളും 60 കഴിഞ്ഞ  8711  പേരും മുൻകരുതൽ ഡോസെടുത്തു. തിരുവനന്തപുരം ജില്ലയിലാണ്‌ ഏറ്റവുമധികം പേർക്ക് കരുതൽ ഡോസ് നൽകിയത്–- 6455 പേർക്ക്‌.

കൊല്ലം–- 3184, പത്തനംതിട്ട–- 1731, ആലപ്പുഴ  –-1742, കോട്ടയം–- 1701, ഇടുക്കി–- 719, എറണാകുളം–- 2855, തൃശൂർ –-5327, പാലക്കാട്–- 922, മലപ്പുറം–- 841, കോഴിക്കോട്–- 2184, വയനാട്–- 896, കണ്ണൂർ–- 1461, കാസർകോട്‌–- 877 എന്നിങ്ങനെയാണ് മറ്റു ജില്ലകളിൽ കരുതൽ ഡോസെടുത്തവർ.
സംസ്ഥാനത്ത് 15നും 18നും ഇടയിലുള്ള  35 ശതമാനംപേർക്കും വാക്‌സിൻ നൽകി. തിങ്കളാഴ്ച 51,766 കുട്ടികൾക്കാണ് വാക്‌സിൻ നൽകിയത്‌. ഇതുവരെ 5,36,582 കുട്ടികൾ കുത്തിവയ്‌പ് എടുത്തു.

മൂന്നാം തരംഗം: പ്രതിരോധത്തിന്‌ 
ബഹുമാതൃകാ കർമപദ്ധതി
സംസ്ഥാനത്ത് കോവിഡ് കേസ്‌ വർധിച്ചാൽ പ്രതിരോധം ഉറപ്പാക്കാൻ ബഹുമാതൃകാ കർമപദ്ധതി (മൾട്ടി മോഡൽ ആക്‌ഷൻ പ്ലാൻ) തയ്യാറാക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. ആശുപത്രി പ്രവേശനം, രോഗികളുടെ എണ്ണം എന്നിവ കണക്കിലെടുത്ത് ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങൾ, നിരീക്ഷണ സംവിധാനം, ഓക്‌സിജൻ ലഭ്യത എന്നിവ വർധിപ്പിക്കുന്നരീതിയിലാണ്  പദ്ധതി തയ്യാറാക്കിയത്. കോവിഡ് ബാധിതരുടെ എണ്ണം കൂടുന്നതനുസരിച്ച് മൂന്നു ഘട്ടമായാണ് പദ്ധതി നടപ്പാക്കുകയെന്നും മന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top