18 April Thursday

ഇറച്ചിവെട്ടുകാരനായി ജിപ്പീന് മുകളില്‍ ബോബി ചെമ്മണ്ണൂര്‍; നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

വെബ് ഡെസ്‌ക്‌Updated: Thursday Jul 7, 2022

കോഴിക്കോട്> ജീപ്പിന് മുകളില്‍ കയറി യാത്ര ചെയ്ത സംഭവത്തില്‍ ബോബി ചെമ്മണൂരിനെതിരെ നടപടിക്കൊരുങ്ങി മോട്ടോര്‍ വാഹനവകുപ്പ്. തന്റെ പുതിയ സംരംഭമായ ഇറച്ചി കടയുടെ ഉദ്ഘാടനത്തിന് കൊഴുപ്പേകാനാണ് ബോബി ചെമ്മണ്ണൂര്‍ ജീപ്പിന് മുകളില്‍ കയറി പ്രകടനം നടത്തിയത്.

 സംഭവ സമയം വാഹനമോടിച്ച ആള്‍ക്ക് എതിരെ നടപടി ഉണ്ടാകുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കി. അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിനും ട്രാഫിക് നിയമം ലംഘിച്ചതിനുമാണ് നടപടി ഉണ്ടാകുക. എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ ഉടന്‍ വാഹന ഉടമക്ക് നോട്ടീസ് കൈമാറും.

  കഴിഞ്ഞ ദിവസം കോഴിക്കോട് തുടങ്ങിയ ആധുനിക ഇറച്ചിക്കട ഉദ്ഘാടനത്തിനാണ് ജീപ്പിന് മുകളില്‍ കയറി ബോബി ചെമ്മണ്ണൂര്‍  അറവുകാരന്റെ വേഷത്തില്‍ എത്തിയത്. വേഷം  ശ്രദ്ധിക്കപ്പെട്ടെങ്കിലും മോട്ടോര്‍ വാഹന ചട്ടം ലംഘിച്ചെന്ന് പരാതി ഉയര്‍ന്നു.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top