29 March Friday

ആലപ്പുഴ വേമ്പനാട് കായലില്‍ ഹൗസ്‌ബോട്ട് മുങ്ങി

വെബ് ഡെസ്‌ക്‌Updated: Monday May 29, 2023

ആലപ്പുഴ> വേമ്പനാട് കായലില്‍ ഹൗസ്‌ബോട്ട് മുങ്ങി. ഹൗസ് ബോട്ടിലുണ്ടായിരുന്ന തമിഴ്‌നാട് സ്വദേശികളായ മൂന്ന് യാത്രക്കാര്‍ സുരക്ഷിതരാണ്. ബോട്ടില്‍ വെള്ളം കയറുന്നത് കണ്ട് ഇവരെ തൊട്ടടുത്തുണ്ടായിരുന്ന ബോട്ടിലേക്ക് മാറ്റുകയായിരുന്നു.

 റിലാക്‌സിങ് കേരള എന്ന ബോട്ടാണ് റാണി കായല്‍ ഭാഗത്ത് മുങ്ങിയത്. ബോട്ടിന്റെ അടിത്തട്ട് തകര്‍ന്ന് വെള്ളം കയറുകയായിരുന്നു. അനസ് എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് ബോട്ട്. ബോട്ടിന്റെ പഴക്കമാണ് അപകടകാരണമെന്ന് പൊലീസ് പറഞ്ഞു.

മണല്‍ തിട്ടയിലിടിച്ച് അടിപ്പലക ഇളകിയതാവാമെന്നാണ് സംശയം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top