08 May Wednesday

ബ്ലൂ ഇക്കോണമിക്കെതിരെ പ്രതിഷേധശൃംഖല

വെബ് ഡെസ്‌ക്‌Updated: Sunday Sep 19, 2021

ബ്ലൂ ഇക്കോണമി നയത്തിനെതിരെ ഗോശ്രീ ജങ്ഷനിൽ മത്സ്യത്തൊഴിലാളികൾ നടത്തിയ ജില്ലാ പ്രതിഷേധശൃംഖല
സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എസ് ശർമ ഉദ്ഘാടനം ചെയ്യുന്നു

തിരുവനന്തപുരം/കൊച്ചി > കേന്ദ്രസർക്കാരിന്റെ മത്സ്യത്തൊഴിലാളിദ്രോഹ നയങ്ങൾക്കെതിരെ തീരമേഖലയാകെ പ്രതിഷേധശൃംഖല തീർത്തു. മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സിഐടിയു) നേതൃത്വത്തിൽ ആയിരക്കണക്കിനു തൊഴിലാളികൾ സമരത്തിന്റെ ഭാഗമായി. സാമൂഹ്യ അകലം ഉറപ്പാക്കി, അഞ്ചുപേർവീതമുള്ള ചങ്ങലകളുടെ ശൃംഖല തീർക്കുകയായിരുന്നു.

മത്സ്യത്തൊഴിലാളികളുടെയും തീരസംസ്ഥാനങ്ങളുടെയും അവകാശങ്ങൾ ഹനിക്കുന്ന ബ്ലൂ ഇക്കോണമി തിരുത്തുക, കേന്ദ്ര മത്സ്യബന്ധന നിയമം മത്സ്യത്തൊഴിലാളികൾക്ക് അനുകൂലമായി ഭേദഗതി ചെയ്യുക, മണ്ണെണ്ണ, ഡീസൽ സബ്സിഡി അനുവദിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ്‌ പ്രതിഷേധം.

ഗോശ്രീ ജങ്ഷനിൽ മത്സ്യത്തൊഴിലാളികൾ നടത്തിയ ജില്ലാ പ്രതിഷേധശൃംഖല സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എസ് ശർമ ഉദ്ഘാടനം ചെയ്തു. കടൽസമ്പത്ത് മുഴുവൻ കൊള്ളയടിക്കാൻ അവർക്ക് അവസരമുണ്ടാക്കുന്ന കേന്ദ്ര ഫിഷറീസ് നയം പിൻവലിക്കുന്നതുവരെ എല്ലാ വിഭാഗം ജനങ്ങളും പ്രതിഷേധിക്കണമെന്ന്‌ എസ്‌ ശർമ പറഞ്ഞു.

മത്സ്യത്തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റ് ടി കെ ഭാസുരാദേവി അധ്യക്ഷയായി. ബ്ലൂ ഇക്കോണമിക്കെതിരായ പ്രതിജ്ഞ മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി പി ചിത്തരഞ്ജൻ എംഎൽഎ ചൊല്ലിക്കൊടുത്തു. മത്സ്യഫെഡ് ചെയർമാൻ ടി മനോഹരൻ, യൂണിയൻ ജില്ലാ സെക്രട്ടറി ആന്റണി ഷീലൻ, ജോൺ ഫെർണാണ്ടസ്, എ കെ ശശി, ഇ വി സുധീഷ്, എം പി പ്രശോഭ് എന്നിവർ സംസാരിച്ചു.

വളപ്പ് ബീച്ചിൽ കുളിക്കാനിറങ്ങി തിരമാലയിൽപ്പെട്ട വിദ്യാർഥികളെ രക്ഷിച്ച മത്സ്യത്തൊഴിലാളികളായ പറമ്പാടി രഘു, പുളിയനാർപ്പറമ്പിൽ സതീഷ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.

കണ്ടക്കടവിൽ സിപിഐ എം ജില്ലാ കമ്മിറ്റി അംഗം അഡ്വ. ടി വി അനിത ഉദ്ഘാടനം ചെയ്തു. എൻ ടി സുനിൽ അധ്യക്ഷനായി. മാളികപ്പറമ്പിൽ സിപിഐ എം ഏരിയ സെക്രട്ടറി പി എ പീറ്റർ ഉദ്ഘാടനം ചെയ്തു. കെ  ഡി പ്രസാദ് അധ്യക്ഷനായി. ചെറിയകടവിൽ സിഐടിയു പള്ളുരുത്തി മേഖലാ സെക്രട്ടറി കെ പി ശെൽവൻ ഉദ്ഘാടനം ചെയ്തു.  എം കെ ശിവദാസ് അധ്യക്ഷനായി. കണ്ണമാലിയിൽ മത്സ്യത്തൊഴിലാളി യൂണിയൻ (സിഐടിയു) പള്ളുരുത്തി ഏരിയ സെക്രട്ടറി പി ബി ദാളോ ഉദ്ഘാടനം ചെയ്തു. ഇ വി ആന്റണി അധ്യക്ഷനായി.

കൊച്ചി സൗദിയിൽ സിപിഐ എം ഏരിയ സെക്രട്ടറി കെ എം റിയാദ് ഉദ്ഘാടനം ചെയ്തു. എം ജെ ബെഞ്ചപ്പൻ അധ്യക്ഷനായി. സൗദി സ്കൂളിലെ സമരം യൂണിയൻ ഏരിയ സെക്രട്ടറി ബെനഡിക്ട് ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു. കൊച്ചി ഫിഷർമെൻ കോളനിയിൽ കെ ജെ ആന്റണി ഉദ്ഘാടനം ചെയ്തു. ചെറായി ദേവസ്വംനടയിൽ യൂണിയൻ സംസ്ഥാന സെക്രട്ടറി കെ സി രാജീവ് ഉദ്ഘാടനം ചെയ്തു. എരിയ സെക്രട്ടറി എ എ പ്രതാപൻ അധ്യക്ഷനായി. ചെറായി തെക്കേ കവലയിൽ ജില്ലാ വൈസ് പ്രസിഡന്റ്‌ അഡ്വ. യേശുദാസ് പറപ്പിള്ളി ഉദ്‌ഘാടനം ചെയ്തു. ഏരിയ വൈസ് പ്രസിഡന്റ്‌ എ വി പത്മൻ അധ്യക്ഷനായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top