29 March Friday

ബ്ലാക്ക് ഫംഗസ് ബാധിച്ച് വണ്ടൂര്‍ സ്വദേശി മരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Sep 22, 2021

വണ്ടൂര്‍> സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് ബാധിച്ച്  മരണം. വണ്ടൂര്‍ കുറ്റി മുണ്ടാണിയില്‍ സ്വദേശി വാലഞ്ചേരി അഹമ്മദ് കുട്ടി (75 ) യാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ ചൊവ്വാഴ്ച വൈകുന്നേരം 6 മണിയോടെയായിരുന്നു മരണം. സംഭവത്തില്‍ ആശങ്കപ്പെടാനില്ലെന്ന് ആരോഗ്യ വകുപ്പധികൃതര്‍ അറിയിച്ചു.

75 കാരനായ അഹമ്മദ് കുട്ടിക്ക് കൊവിഡ് ബാധിച്ചിരുന്നു. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊവിഡാനന്തര ചികിത്സയില്‍ കഴിഞ്ഞപ്പോഴാണ് ബ്ലാക്ക് ഫംഗസ് ബാധിച്ചത്. തുടര്‍ന്ന് ആരോഗ്യസ്ഥിതി ഗുരുതരമായതോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ബ്ലാക്ക് ഫംഗസ് രോഗം കണ്ണിനാണ് ബാധിക്കുന്നത്. നേരത്തേ രോഗം സ്ഥിരീകരിച്ച തിരൂര്‍, പൊന്നാനി സ്വദേശികളുടെ കണ്ണുകള്‍ നീക്കം ചെയ്തിരുന്നു. അതേസമയം, രോഗം ബാധിച്ചുള്ള മരണസാധ്യത അപൂര്‍വ്വമാണെന്നാണ് ആരോഗ്യ വകുപ്പിന്റെ തന്നെ വിലയിരുത്തല്‍.  അഹമ്മദ് കുട്ടിക്ക് കോവിഡ് നെഗറ്റീവായി സ്ഥിരീകരിച്ചിരുന്നു. ഖബറടക്ക ചടങ്ങുകള്‍ വാണിയമ്പലം ജുമാമസ്ജിദ് ഖബറിസ്ഥാനില്‍ നടന്നു.

ഭാര്യ : ഫാത്തിമ്മകുട്ടി. മക്കള്‍ : കുഞ്ഞിമുഹമ്മദ്, സൈനുദ്ദീന്‍, അസ്‌ക്കര്‍, ശിഹാബുദ്ദീന്‍, റിയ

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top