ബാലുശേരി> പ്രായപൂർത്തിയാകാത്ത കുട്ടികളോട് ലൈംഗികാതിക്രമം നടത്തിയ ബിജെപി പ്രവർത്തകനെ അറസ്റ്റ്‌ചെയ്‌തു. കിഴക്കെ കുറുമ്പൊയിൽ ബാബു(54)വിനെയാണ് ബാലുശേരി പൊലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ്‌ചെയ്‌തത്. പലപ്പോഴായി കുട്ടികൾക്കുനേരെ ലൈംഗികാതിക്രമം നടത്തിയതായാണ് പരാതി. കുട്ടികൾക്ക് മാനസികഭയവും പഠനത്തിൽ താൽപ്പര്യമില്ലായ്മയും ഉണ്ടായതിനെ തുടർന്ന് രക്ഷിതാക്കൾ അന്വേഷിച്ചപ്പോഴാണ് വിവരം പുറത്തുപറയുന്നത്. രക്ഷിതാക്കളുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കുട്ടികളുടെ മൊഴി രേഖപ്പെടുത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..